Wednesday December 07, 2016
Latest Updates

ഹിതപരിശോധനയില്‍ വോട്ട്  പേര് രജിസ്റ്റര്‍ ചെയ്യാന്‍  ഇനി രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രം 

ഹിതപരിശോധനയില്‍ വോട്ട്  പേര് രജിസ്റ്റര്‍ ചെയ്യാന്‍  ഇനി രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രം 

ഡബ്ലിന്‍:ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഉടനെ തന്നെ റജിസ്റ്റര്‍ ചെയ്യണമെന്ന് ഹിതപരിശോധന കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെവിന്‍ ക്രോസ്സ് ആവശ്യപ്പെട്ടു.

വാരാന്ത്യത്തിലെ ബാങ്ക് അവധികളും, കൂടാതെ വരാനിരിക്കുന്ന ബസ് സമരങ്ങളും ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് ചെറിയ സമയം മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മെയ് മാസം 22 ന് രണ്ട് ഹിതപരിശോധനയാണ് നടത്തുന്നത്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ പ്രായപരിധി കുറയക്കാന്‍ ജനങ്ങളുടെ അഭിപ്രായം ചോദിച്ചും,സ്വവര്‍ഗത്തില്‍ പെട്ടവരെ വിവാഹം കഴിക്കുന്നത് നിയമ വിധേയമാക്കാനുള്ള അഭിപ്രായം ചോദിച്ചുമാണത്.

മെയ് അഞ്ചാണ് പേരു ചേര്‍ക്കുന്നതിനുള്ള അവസാന തിയ്യതി. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍https://www.checktheregister.ie/publicpages/appforms.aspx എന്ന വെബ്‌സൈറ്റില്‍ കയറി ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.വെള്ളി,ചൊവ്വ ദിവസങ്ങളിലാണ് പേര് ചേര്‍ക്കാന്‍ ഇനി ബാക്കിയുള്ള പ്രവര്‍ത്തി ദിനങ്ങള്‍.

രാജ്യത്ത് 25 വയസ്സില്‍ താഴെ പ്രായമുള്ള 120,000 ആള്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ബാക്കിയുള്ളതായി ഈയിടെ നാഷണല്‍ യൂത്ത് കൌണ്‍സില്‍ ഒഫ് അയര്‍ലണ്ട് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.ചില ഗാര്‍ഡ സ്‌റേറഷനുകളില്‍ ഗാര്‍ഡയുടെ സാക്ഷ്യപത്രത്തിനായി നീണ്ട ക്യൂ രൂപപ്പെട്ടു തുടങ്ങിയതായും വാര്‍ത്തകള്‍ ഉണ്ട് 

Scroll To Top