Wednesday December 07, 2016
Latest Updates

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആദ്യ ശനിയാഴ്ച ശുശ്രൂഷ ഇനി മുതല്‍ കില്‍ഡെയറിലെ ന്യൂ ടൗണില്‍

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആദ്യ ശനിയാഴ്ച ശുശ്രൂഷ ഇനി മുതല്‍ കില്‍ഡെയറിലെ ന്യൂ ടൗണില്‍

vopmmmഡബ്ലിന്‍: ക്യാഷ്യല്‍,എമിലി രൂപതകളുടെ ആര്‍ച്ചുബിഷപ്പ് റവ.കിരണ്‍ ഒ’റയിലി പേട്രണ്‍ ബിഷപ്പായിട്ടുള്ളതും,ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ ഓ എസ് ബി നേതൃത്വം നല്കുന്നതുമായിട്ടുള്ള വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പോര്‍ട്ട്ലീഷില്‍, കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയും,കുട്ടികളുടെ ധ്യാനവും അടുത്ത മാസം(ഒക്‌റ്റോബര്‍) മുതല്‍ കൗണ്ടി കില്‍ഡെറിലെ ന്യൂടൗണിലുള്ള ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ഒക്ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച്ച (01/10/2016)മുതല്‍ രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും എന്നിവ നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 .30 ന് ശുശ്രുഷകള്‍ സമാപിക്കും. (ഡബ്ലിനില്‍ നിന്നും 30 മിനിറ്റില്‍ ഇവിടെ എത്തിച്ചേരാവുന്നതാണ് .)

കഴിഞ്ഞ നാലു വര്‍ഷമായി നിരവധി ലോക പ്രശസ്ത വചന പ്രഘോഷകര്‍ കടന്നു വരികയും അയര്‍ലണ്ടിലെ നിരവധി കുടുംബങ്ങള്‍ക്ക് ആത്മീയവും ശാരീകവും മാനസീകവുമായാ സമാധാനവും സന്തോഷവും സൗഖ്യവും ഉപവാസ പ്രാര്‍ത്ഥനയിലൂടെ ലഭിച്ചതായി നിരവധിപേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ഈ ഉപവാസ പ്രാര്‍ത്ഥനയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വോയിസ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു.

Scroll To Top