Saturday December 10, 2016
Latest Updates

വി40 ക്രോസ്സ് പെട്രോള്‍ പതിപ്പ് ഇന്ത്യയിലെത്തിക്കാനൊരുങ്ങി വോള്‍വോ

വി40 ക്രോസ്സ് പെട്രോള്‍ പതിപ്പ് ഇന്ത്യയിലെത്തിക്കാനൊരുങ്ങി വോള്‍വോ

ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ ഇല്ല എന്നതാണ് എതിരാളികളെ അപേക്ഷിച്ച് സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോ നേരിടുന്ന പധാന വെല്ലുവിളി. വിദേശത്ത് കാറുകള്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുമ്പോള്‍ സ്വാഭാവികമായും വില കൂടുന്നു.

എങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ വോള്‍വോ കാറുകള്‍ക്ക് മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്. വിശ്വാസ്യത, സുരക്ഷാ സംവിധനങ്ങളിലെ മികവ് തുടങ്ങിയവയാണ് കാരണങ്ങള്‍. ഇതു തന്നെയാണ് തങ്ങളുടെ ഷോകേസ് മോഡലുകളില്‍ ഒന്നായ വോള്‍വോ വി40 ക്രോസ്സിന്റെ പെട്രോള്‍ പതിപ്പു കൂടി ഇന്ത്യയിലെത്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.ഇതിനകം തന്നെ ഡീസല്‍ മോഡല്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഏപ്രില്‍ 20ന് വാഹനം വിപണിയിലെത്തും. ഓഡി ക്യൂ3, ബിഎംഡബ്ല്യു എക്‌സ്1 എന്നിവയാണ് പ്രധാന എതിരാളികള്‍.

വോള്‍വോ വി40 ക്രോസ്സ്‌്‌ കണ്‍ട്രി പെട്രോള്‍ വരുന്നു

അന്താരാഷ്ട്ര വിപണിയില്‍ വി40 ക്രോസ്സന്റെ രണ്ട് പെട്രോള്‍ മോഡലുകള്‍ നിലവിലുണ്ട്. ഇവയിലൊന്ന് 180 എച്പിയും മറ്റൊന്ന് 213 എച്പിയും കരുത്തുള്ളതാണ്. എല്ലാ പതിപ്പുകളും ഓള്‍ വീല്‍ ഡ്രൈവ് വിഭാഗത്തില്‍ പെടുന്നവയുമാണ്. ഇവയില്‍ ഏതായിരിക്കും മറ്റന്നാള്‍ ഇന്ത്യയിലെത്തുക എന്നത് കമ്പനി പുറത്തു വിട്ടിട്ടില്ല. 30 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിലാണ് പ്രതീക്ഷിക്കുന്ന വില.

 

Scroll To Top