Saturday December 03, 2016
Latest Updates

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വോള്‍വോയുടെ വി40 ഹാച്ച്ബാക്ക് എത്തുന്നു

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വോള്‍വോയുടെ വി40 ഹാച്ച്ബാക്ക് എത്തുന്നു

വോള്‍വോ വി40 ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തി. രാജ്യത്തെ പ്രീമിയം കാര്‍ വിപണിയില്‍ ചെറുവാഹനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത മുന്നില്‍കണ്ടാണ് വോള്‍വോയുടെ പുതിയ നീക്കം. ഹാച്ബാക്കിന്റെ ക്രോസ്സോവര്‍ മോഡല്‍ ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. വി40 ക്രോസ് കണ്‍ട്രി എന്നാണ് ഈ വാഹനത്തിനു പേര്.

കൈനറ്റിക്, ആര്‍ ഡിസൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് വി40 ഹാച്ച്ബാക്കിനുള്ളത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ആര്‍ ഡിസൈന്‍ പതിപ്പിന് 27,75,000 രൂപയും, കൈനറ്റിക് വേരിയന്റിന് 24,75,000 രൂപയുമാണ് വില വരുന്നത്. വി40 ക്രോസ് കണ്‍ട്രി എന്ന പേരില്‍ കുറച്ചുമാസങ്ങള്‍ക്കു മുമ്പ് വിപണിയിലെത്തിയ ക്രോസ്സോവര്‍ മോഡലിന്റെ അതേ ഡിസൈന്‍ തന്നെയാണ് വി40 ഹാച്ച്ബാക്കിനും കമ്പനി നല്‍കിയിരിക്കുന്നത്.

2.0 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വി40 ഹാച്ച്ബാക്കിലുള്ളത്. 150 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന എഞ്ചിന്‍ 350 എന്‍എം ടോര്‍ക്കും ലഭ്യമാക്കുന്നു. ഓട്ടോമാറ്റിക്, മാന്വല്‍ ട്രാന്‍സ്മിഷനുകളില്‍ കാര്‍ ലഭിക്കും.

ഏതൊരു വോള്‍വോ കാറിനെയും പോലെ, വി40 ഹാച്ച്ബാക്കിലും നിരവധി സുരക്ഷാ സംവിധാനങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൈനാമിക് സ്റ്റബിലിറ്റി ആന്‍ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇന്റലിജന്റ് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് ബെന്‍ഡിങ്ങ് ലൈറ്റുകള്‍, പെഡസ്ട്രിയന്‍ എയര്‍ബാഗ് തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ് നേടിയ വാഹനമാണ് വി40 ഹാച്ച്ബാക്ക്

 

Scroll To Top