Tuesday December 06, 2016
Latest Updates

വിപണി പിടിച്ചെടുക്കാന്‍ വോള്‍വോക്ക് ഇന്ത്യയില്‍ പുതിയ എം ഡി

വിപണി പിടിച്ചെടുക്കാന്‍ വോള്‍വോക്ക് ഇന്ത്യയില്‍ പുതിയ എം ഡി

ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വോള്‍വോ പ്രവര്‍ത്തിക്കുന്നത്. ഇതിനായി സൂക്ഷ്മമായ ചുവടുകളോടെ കമ്പനി മുന്നേറുകയും ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ പുതിയ മാനേജിങ്ങ് ഡയറക്ടറെ നിയമിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ സ്വീഡിഷ് നിര്‍മ്മാതാക്കള്‍.

വോള്‍വോയുടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ആളായ ടോം വോണ്‍ ബോണ്‍സ്‌ഫോര്‍ഡാണ് ഇന്ത്യയില്‍ ഇനി കമ്പനിയെ നയിക്കുക. നിലവിലെ എംഡിയായ തോമസ് ഏണ്‍ബാഗ് സ്വീഡനിലേക്ക് തന്നെ തിരിച്ചു പോകും.

മറ്റു കമ്പനികള്‍ പോലെ ഒരുപിടി മോഡലുകള്‍ ഒന്നിച്ച് വിപണിയിലെത്തിച്ച് വിപണിയില്‍ തരംഗം സൃഷ്ടിക്കുക എന്നതിനു പകരം ഓരോ സെഗ്‌മെന്റിനും ആവശ്യമായവ കണ്ടെത്തി അവ വിപണിയിലെത്തിച്ച് ആ വിഭാഗം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് കമ്പനി പയറ്റി വരുന്ന തന്ത്രം. ഇതു തന്നെ തുടരാനാകും ടോം വോണും ശ്രമിക്കുക.

എന്നാല്‍ കൂടുതല്‍ ആക്രമണോത്സുകമായ വിപണി ഇടപെടലുകള്‍ പുതിയ എംഡിയില്‍ നിന്നും പ്രതീക്ഷിക്കാം. അടുത്തിടെ വോള്‍വോ വി40 ക്രോസ് കണ്‍ട്രി, എക്‌സ്‌സി 90 എന്നീ മോഡലുകള്‍ വിപണിയിലവതരിപ്പിച്ചിരുന്നു. ഇത്തരം ഹൈ എന്‍ഡ് ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് വോള്‍വോ ഇനിയും തുടാരാനാണ് സാധ്യത.

അതിവേഗം വളരുന്ന ഇന്ത്യ പോലൊരു വിപണിയില്‍ പ്രവര്‍ത്തിക്കാനാവുന്നത് കരിയറില്‍ ലഭിച്ച വലിയ ഭാഗ്യമാണെന്ന് ടോം വോണ്‍ പ്രതികരിച്ചു.

 

Scroll To Top