Friday February 24, 2017
Latest Updates

കൌണ്ടി മുളളിന്ഗറില്‍ അഗ്‌നി പര്‍വ്വതം കണ്ടെത്തി 

കൌണ്ടി മുളളിന്ഗറില്‍ അഗ്‌നി പര്‍വ്വതം കണ്ടെത്തി 

ഡ്രോഗഡ:മിഡ്‌ലാണ്ടിനു താഴെയായി മൂന്നൂറ് മില്യണ്‍ വര്‍ഷം പഴക്കമുള്ള അഗ്‌നിപര്‍വ്വതം കണ്ടെത്തി. അത്യാധുനിക മാപ്പിംഗ് സാങ്കേതിക വിദ്യഉപയോഗിച്ചു കൊണ്ട് താഴ്ന്ന് പറന്ന ഒരു പര്യവേഷണ വിമാനമാണ് മുള്ളിന്‍ഗറിന്റെ തെക്കന്‍ അതിര്‍ത്തിയിലെ വെസ്റ്റ്മീത്തില്‍ 330 വര്‍ഷം പഴക്കമുള്ള ‘ റോക്ക് ഫോര്‍മേഷന്‍’ കണ്ടെത്തിയത്. 90 മീറ്റര്‍ ഉയരത്തില്‍ പറന്ന വിമാനത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അയര്‍ലണ്ടിന്റെ ഹിമപരമായ ഡിപ്പോസിറ്റുകും വിശാലമായ കല്‍ക്കരി പാളികളും കണ്ടെത്തിയിട്ടുണ്ട്.

ധാതു നിക്ഷേപങ്ങള്‍ അമ്പേഷിക്കുന്ന കമ്പനികള്‍ക്ക് ഇവിടങ്ങളില്‍ താത്പര്യം ഉണ്ടാവുമെന്ന് ഗവേഷകര്‍ കരുതുന്നു. അയര്‍ലണ്ടിലെ ഭൂതലത്തില്‍ നമ്മുടെ കാലടിക്കുകള്‍ക്കു കീഴിലുള്ള അസാധാരണമായ പല വിശദാംശങ്ങളും ‘ടെല്ലസ്’ ന്റെ ഭാഗമായി പുറത്ത് വരാന്‍ ഇരിക്കുന്നേ ഉള്ളൂ എന്ന് അയര്‍ലണ്ടിന്റെ മുഖ്യ ഭൂമിശാസ്ത്ര ഗവേഷകനായ റേയ് സ്‌കാന്‍ലോണ്‍ പറയുന്നത്. 

Scroll To Top