Sunday January 22, 2017
Latest Updates

പാട്രിക്ക് ഡോണോഗു ‘വോയിസ് ഓഫ് അയര്‍ലണ്ട്’വിജയി

പാട്രിക്ക് ഡോണോഗു ‘വോയിസ് ഓഫ് അയര്‍ലണ്ട്’വിജയി

ഡബ്ലിന്‍ :ഡബ്ലിനില്‍ നിന്നുള്ള പാട്രിക്ക് ഡോണോഗു വോയിസ് ഓഫ് അയര്‍ലണ്ട് വിജയിയായി.ഞായറാഴ്ച വൈകീട്ട് ആര്‍ടിഇ വണ്ണിലാണ് അയര്‍ലണ്ടിലെ മികച്ച സംഗീത പ്രതിഭയെ തിരഞ്ഞെടുത്തത്.

ഡബ്ലിനില്‍ നിന്ന് തന്നെയുള്ള എമ്മ ഹമ്പര്‍ രണ്ടാം സ്ഥാനത്തെത്തി.ക്ലയറില്‍ നിന്നുള്ള സാറ മക്ടെര്‍നാന്‍ മൂന്നാം സ്ഥാനത്തും ബാലിമെനയില്‍ നിന്നുള്ള കീരന്‍ മക് കിലോപ് നാലാം സ്ഥാനത്തുമെത്തി.

വോയിസ് ഓഫ് അയര്‍ലണ്ട് വിജയിയായതോടെ ഡോണോഗിനെ തേടി യൂണിവേര്‍സല്‍ മ്യൂസിക് അയര്‍ലണ്ടിന്റെ മ്യൂസിക് കൊണ്ട്രാക്റ്റും എത്തി. എല്ലാ ഫൈനലിസ്റ്റുകളുടെയും ഏറ്റവും പ്രചാരം നേടിയ പാട്ടുകള്‍ ഐ ട്യൂണ്‍സില്‍ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.

Scroll To Top