Monday October 23, 2017
Latest Updates

അയര്‍ലണ്ടില്‍ മൂന്ന് ലക്ഷം പേര്‍ വോഡാഫോണ്‍ ഉപേക്ഷിച്ചു:കൈവിട്ടത് പ്രി-പെയ്ഡുകാര്‍

അയര്‍ലണ്ടില്‍ മൂന്ന് ലക്ഷം പേര്‍ വോഡാഫോണ്‍ ഉപേക്ഷിച്ചു:കൈവിട്ടത് പ്രി-പെയ്ഡുകാര്‍

ഡബ്ലിന്‍ : വോഡാഫോണിന്റെ ഗുണഭോക്താക്കളില്‍ വന്‍ ഇടിവ്. അയര്‍ലണ്ടില്‍ മാത്രം മൂന്ന് ലക്ഷം ആളുകളാണ് വോഡ ഫോണിനെ കൈയ്യൊഴിഞ്ഞത്.2.24മില്യണ്‍ പേരാണ് വോഡയ്ക്ക് ഇവിടെയുണ്ടായിരുന്നത്.അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുണഭോക്താക്കളുടെ അത് 1.95 മില്യണ്‍ ആയി കുറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഉപയോക്താക്കളുടെഎണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായെന്നു കോമ്രഗ് ടെലികോം റഗുലേറ്റര്‍ വെളിപ്പെടുത്തുമ്പോഴാണ് വോഡയ്ക്ക് ഈ തിരിച്ചടി.

പ്രീപെയ്ഡ് കസ്റ്റമര്‍മാരാണ് വോഡയെ കൈവിട്ടത്.വോഡയുടെ വരുമാനത്തില്‍ 25 മില്യണ്‍ യൂറോയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നിരുന്നാലും
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 500 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.

സൈറോ ഫൈബര്‍ ബോഡ്ബ്രാന്‍ഡ് അടക്കമുള്ള കൂടുതല്‍ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും കമ്പനി വെളിപ്പെടുത്തി

Scroll To Top