Wednesday February 22, 2017
Latest Updates

ബ്രോഡ്ബാന്‍ഡ് വില വര്‍ദ്ധിപ്പിക്കാന്‍ വോഡഫോണ്‍

ബ്രോഡ്ബാന്‍ഡ് വില വര്‍ദ്ധിപ്പിക്കാന്‍ വോഡഫോണ്‍

ഡബ്ലിന്‍:വര്‍ഷം 84 യൂറോ വരെ ബ്രോഡ്ബാന്‍ഡിന് വില വര്‍ദ്ധിപ്പിക്കാന്‍ ടെലികോം വമ്പന്മാരായ വോഡഫോണ്‍. ഓരോ മാസവും 5 മുതല്‍ 7 യൂറോ വരെ വില വര്‍ദ്ധിപ്പിക്കാനാണ് നീക്കം. നവംബര്‍ മുതല്‍ പുതിയ വില നിലവില്‍ വരും. ഒപ്പം പഴയ ചില മൊബൈല്‍ ഫോണ്‍ പ്ലാനുകള്‍ നിര്‍ത്തലാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ബ്രോഡ്ബാന്‍ഡ് വില വര്‍ദ്ധനവ് ആയിരക്കണക്കിന് പേരെയാണ് ബാധിക്കുക. പല ഉപഭോക്താക്കളും ഇതില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. നടത്തിപ്പ് ചെലവ് വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധനയ്ക്ക് കമ്പനി കാരണം പറയുന്നത്. എന്നാല്‍ ഈയിടെ ആരംഭിച്ച ടിവി സര്‍വീസ്, ഹോം, മൊബൈല്‍ പാക്കേജ് എന്നിവയ്ക്ക് വില വര്‍ദ്ധനവ് ബാധകമല്ല. പ്ലാന്‍ മാറ്റാനുദ്ദേശിക്കുന്നവര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌കൈ, എയര്‍, വിര്‍ജിന്‍ എന്നിവ സര്‍വീസുകള്‍ക്ക് ഈയിടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.

Scroll To Top