Tuesday January 24, 2017
Latest Updates

ആയിരക്കണക്കിന് ഉപഭോക്താക്കള്‍ വോഡഫോണിനെ ഉപേക്ഷിക്കുന്നു 

ആയിരക്കണക്കിന് ഉപഭോക്താക്കള്‍ വോഡഫോണിനെ ഉപേക്ഷിക്കുന്നു 

ഡബ്ലിന്‍:രാജ്യത്തെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ വോഡഫോണ്‍ നെറ്റ് വര്‍ക്ക് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ 12 മാസത്തിനുള്ളില്‍ മാത്രം ഒരു ലക്ഷം പേരിലധികം വോഡഫോണിനെ വിട്ട് പുതിയ നെറ്റ് വര്‍ക്കുകള്‍ തിരഞ്ഞെടുത്തു.

അയര്‍ലണ്ടിലെ 38 ശതമാനത്തോളം മൊബൈല്‍ ഉപഭോക്താക്കള്‍ ഉപയോഗിച്ചിരുന്ന വോഡഫോണിന്റെ വരുമാനത്തില്‍ 245 മില്യന്‍ യൂറോയുടെ കുറവാണ്2014 ല്‍ ഉണ്ടായത്.അതെ സമയം വ്യക്തിഗത ഉപഭോക്താക്കള്‍ക്കളില്‍ നിന്നും കമ്പനിയ്ക്കുള്ള വരുമാനം പ്രതിമാസം 28.75 യൂറോയായി ഉയര്‍ന്നതായി കമ്പനി വ്യക്തമാക്കി.

വോഡഫോണിന്റെ മുഖ്യ എതിരാളികളായ ത്രീ ജി ,മെറ്റിയോര്‍,ടെസ്‌കോ എന്നി കമ്പനികള്‍ 15 ജി ബി വരെയുള്ള മൊബൈല്‍ ഡാറ്റ 50 യൂറോയില്‍ താഴെ വിലയ്ക്ക് നല്‍കുമ്പോള്‍ വോഡഫോണില്‍ ഇതിന് നൂറു യൂറോ വരെ വിലയാകും.ഇതൊക്കെ കമ്പനിയെ ഉപേക്ഷിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു.

Scroll To Top