Monday May 01, 2017
Latest Updates

വിസ്മയം 2016:രജിസ്‌ട്രേഷന്‍ ഏതാനം ദിവസം കൂടി മാത്രം

വിസ്മയം 2016:രജിസ്‌ട്രേഷന്‍ ഏതാനം ദിവസം കൂടി മാത്രം

ഡബ്ലിന്‍:അറിവിന്റെ വാതായനം തുറന്ന് സുപ്രസിദ്ധ മജിഷ്യനും യൂണിസെഫിന്റെ ചില്‍ഡ്രന്‍സ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന വിസ്മയം 2016 രജിസ്‌ട്രേഷന്‍ ഏതാനം ദിവസങ്ങള്‍ കൂടി മാത്രം.
മലയാള സംസ്‌കാരത്തിന്റെയും,ഭാഷയുടെയും നാട്ടുമര്യാദകളുടെയും മികവാര്‍ന്ന പാഠങ്ങള്‍ അനുഭവത്തിന്റെ കരുത്തില്‍ വിസ്മയ വൈഭവത്തോടെ പങ്കുവെയ്ക്കുന്ന ഏകദിന പരിപാടി മാര്‍ച്ച് മാസം 18 ന് വെള്ളിയാഴ്ച്ച പിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് നടത്തപ്പെടുന്നത്.

മജിഷ്യന്‍ മുതുകാടിന്റെ പ്രോഗ്രാമിനുള്ള അനുബന്ധഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി സംഘാടക സമിതി അറിയിച്ചു.വന്‍ തോതിലുള്ള പ്രതീകരണമാണ് ഗോപിനാഥ് മുതുകാടിന്റെ ഏകദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏതാനം ദിവസങ്ങള്‍ കൂടി മാത്രമേ ഉണ്ടായിരിക്കുകയുള്ളു.ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനായി(http://irishmalayali.com/vismayam/) ലിങ്കില്‍  പ്രവേശിച്ചു പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സംഘാടകര്‍ പ്രവേശനടിക്കറ്റ് എത്തിച്ചു നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

മജു ജോര്‍ജ്(0879631102)
റെജി സി ജേക്കബ്(0894895416)
ജിജോ പീടികമല(0894444505)
നോബിള്‍ മാത്യു (0862256617)

Scroll To Top