Tuesday December 06, 2016
Latest Updates

മജിഷ്യന്‍ മുതുകാടിന്റെ ‘വിസ്മയം2016’ :രജിസ്‌ട്രേഷന്‍ ഞായറാഴ്ച്ച വരെ മാത്രം

മജിഷ്യന്‍ മുതുകാടിന്റെ ‘വിസ്മയം2016’ :രജിസ്‌ട്രേഷന്‍ ഞായറാഴ്ച്ച വരെ മാത്രം

ഡബ്ലിന്‍:മജിഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന വിസ്മയം 2016 ഏകദിന പരിപാടിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 13 ഞായറാഴ്ച്ച അവസാനിക്കും.ബ്ലാഞ്ചസ് ടൌണ്‍ ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ നടത്തപ്പെടുന്ന ‘വിസ്മയം’ കുടുംബം ഒന്നാകെ ആസ്വദിക്കാവുന്ന അതിമനോഹരമായ ഒരു അനുഭവമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.ഇത് വരെ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സംഘാടകര്‍ പ്രവേശനടിക്കറ്റ് എത്തിച്ചു നല്‍കും.ഇത് വരെ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ടിക്കറ്റുകള്‍ അടുത്ത ദിവസം മുതല്‍ വിതരണം ചെയ്യും.
http://irishmalayali.com/vismayam/എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മജു ജോര്‍ജ്(0879631102)
റെജി സി ജേക്കബ്(0894895416)
ജിജോ പീടികമല(0894444505)
നോബിള്‍ മാത്യു (0862256617)

Please watch Vismayam 2016 official promo. Visit www.vismayam2016.com to book your tickets.

 

Scroll To Top