Sunday December 11, 2016
Latest Updates

മജിഷ്യന്‍ മുതുകാടിന്റെ’വിസ്മയം’2016: ടിക്കറ്റുകള്‍ കൌണ്ടറില്‍ ലഭ്യമാകും

മജിഷ്യന്‍ മുതുകാടിന്റെ’വിസ്മയം’2016: ടിക്കറ്റുകള്‍ കൌണ്ടറില്‍ ലഭ്യമാകും

ഡബ്ലിന്‍:ബ്ലാഞ്ചസ് ടൌണ്‍ ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ നടത്തപ്പെടുന്ന ‘വിസ്മയം’ പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മജിഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന ‘വിസ്മയം 2016’ ഏകദിന പരിപാടിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചുവെങ്കിലും,പ്രവേശനടിക്കറ്റുകള്‍ കൌണ്ടറില്‍ നിന്നും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍ ആര്‍ക്കെങ്കിലും ടിക്കറ്റ് ഇതേ വരെ ലഭ്യമായിട്ടില്ലെങ്കില്‍ അവര്‍ക്കുവേണ്ടിയും പ്രത്യേക കൌണ്ടര്‍ ഉണ്ടായിരിക്കും.
സമ്മേളനനഗരിയില്‍ റോയല്‍ കാറ്റേഴ്‌സ് ഒരുക്കുന്ന ഫുഡ് സ്റ്റാളില്‍ നിന്നും മിതമായ വിലയ്ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
വാക്കുകളിലും ആശയങ്ങളിലും ഇന്ദ്രജാലമൊരുക്കി മജിഷ്യന്‍ മുതുകാട് ഒരുക്കുന്ന നയിക്കുന്ന വര്‍ണ്ണാഭമായ പരിപാടിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Scroll To Top