Sunday May 27, 2018
Latest Updates

വിസ്മയം 2016 ന് വര്‍ണ്ണാഭമായ സമാപനം:അത്ഭുത ദര്‍ശനമേകി മുതുകാട്,ആഹ്ലാദപൂര്‍വ്വം ജനസഞ്ചയം

വിസ്മയം 2016 ന് വര്‍ണ്ണാഭമായ സമാപനം:അത്ഭുത ദര്‍ശനമേകി മുതുകാട്,ആഹ്ലാദപൂര്‍വ്വം ജനസഞ്ചയം

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് അനുഭവസ്പര്‍ശത്തിന്റെ പുതിയ ഉള്‍കാഴ്ച്ചയൊരുക്കി മജിഷ്യന്‍ ഗോപിനാഥ് മുതുകാട് നയിച്ച വിസ്മയം 2016 പ്രോഗ്രാമിന് പ്രൌഡഗംഭീരമായ സമാപനം.

കഥയും കവിതയും കലയും ഇന്ദ്രജാലവും ഒരുമിച്ച് അണിയിച്ചൊരുക്കി മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും നേര്‍ക്കാഴ്ച്ചയുടെ പൊരുളും,പോരായ്മയും ചര്‍ച്ച ചെയ്യപ്പെട്ട, ഒരു ദിവസം നീണ്ടു നിന്ന വിസ്മയ പാഠങ്ങള്‍ എല്ലാ തലമുറയിലും ഉള്ള അയര്‍ലണ്ടിലെ മലയാളികള്‍ ഒരേ മനസോടെയാണ് സ്വീകരിച്ചത്.
വേദിയെ ധന്യമാക്കി സ്വാഗതം അരുളി മുദ്രാ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കലാകാരികള്‍ സ്വാഗത നൃത്തവുമായി രംഗത്തെത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി.
വിസ്മയത്തിന് മജിഷ്യന്‍ മുതുകാട് ഭദ്രദീപം കൊളുത്തിയയുടന്‍ വേദിയില്‍ മലയാള ഭാഷയുടെ ശ്രേഷ്ടസംസ്‌കാരത്തിന് വേണ്ടി വിശ്വവേദികളില്‍ പൊരുതിയ കവി ഓ എന്‍ വി കുറുപ്പിന് അയര്‍ലണ്ടിലെ മലയാളി സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.’മാതൃഭൂമി’യുടെ ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടന്‍ ഓ എന്‍ വി അനുസ്മരണം നടത്തി.
പിന്നീട് അയര്‍ലണ്ടിന്റെ വിദൂരകൌണ്ടികളില്‍ നിന്നും നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നുമടക്കം എത്തിയ നൂറു കണക്കിന് പേര്‍ ആകാംഷയോടെ കാത്തിരുന്ന മുതുകാടിന്റെ വരവായി. സത്യത്തിന്റെയും മാനവികതയുടെയും സഹോദര്യത്തിന്റെയും വിവിധ വീക്ഷണങ്ങള്‍ തലമുറ തലമുറകളിലേയ്ക്ക് പകര്‍ന്നു പോകുമ്പോഴും സ്‌നേഹം എന്ന അടിസ്ഥാന വികാരം ഉള്‍ക്കൊണ്ട് പരസ്പരോന്നമനത്തിനു വഴി തേടുക എന്നതാണ് ജീവിതവിജയത്തിന്റെ ആധാരമാക്കേണ്ടാതെന്ന സന്ദേശം നല്കാന്‍ മുതുകാട് വളരെ ലളിതമായ അവതരണമാണ് നടത്തിയത്.
കൊച്ചു കുട്ടികള്‍ പോലും ചെവി കൂര്‍പ്പിച്ചു കേട്ടിരുന്ന അനുഭവപാഠങ്ങളും,അത്ഭുത സംഭവങ്ങളും മലയാളി സമൂഹത്തിന് പുതിയ കാഴ്ച്ചയായി.
ട്രിക്കുകളും പൊടിക്കൈകളും അവതരിപ്പിച്ചു സദസിനെ അത്ഭുതപ്പെടുത്താനും മജിഷ്യന്‍ മറന്നില്ല.
അവസാന ഭാഗം കുട്ടികള്‍ക്കായി പ്രത്യേകം മാറ്റി വെച്ച മജിഷ്യന്‍ മുതുകാട് ഇംഗ്ലീഷില്‍ തന്നെ കുട്ടികളോട് സംവദിക്കുകയും അവര്‍ക്കായി അര മണിക്കൂറോളം നീണ്ട പ്രത്യേക ഇന്ദ്രജാല പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.അയര്‍ലണ്ടിലെ പുതു തലമുറ ആഹ്ലാദ പൂര്‍വമാണ് തങ്ങളുടെ ‘മാജിക് അങ്കിളി’നെ വരവേറ്റത്.
അയര്‍ലണ്ടില്‍ പുതിയതായി ആരംഭിക്കുന്ന മലയാള ഭാഷാ പഠന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും സമാപന സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തപ്പെട്ടു.കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ.ഷേര്‍ളി ജോര്‍ജ്(ഡബ്ലിന്‍ മേഖല),സിബി സെബാസ്റ്റ്യന്‍( ഔട്ടര്‍ ഡബ്ലിന്‍ മേഖല)എന്നിവര്‍ മലയാളഭാഷാ പഠന പദ്ധതിയെ കുറിച്ചു വിശദീകരണം നല്കി.ജോണ്‍ സൈജോ,നിധി സജേഷ്,എന്നിവര്‍ അയര്‍ലണ്ടിലെ കുട്ടികളെ പ്രതിനിധീകരിച്ചു പ്രഖ്യാപന സമ്മേളത്തില്‍ വേദിയിലെത്തി.നോബിള്‍ മാത്യു സ്വാഗതവും,റെജി സി ജേക്കബ് നന്ദിയും പറഞ്ഞു.
ഐറിഷ് മലയാളി’ പത്രത്തിന്റെ സഹകരണത്തോടെ ടീം വിഷനാണ് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന വര്‍ണ്ണാഭമായ കാര്യപരിപാടികളോടെ വിസ്മയത്തിനു വേദിയൊരുക്കിയത്.ലിയ വിനോദ്(ബ്രേ)കോമ്പയര്‍ ആയിരുന്നു.സില്‍വിയ അനിത്ത്,ബിന്ദു രാമന്‍,ജിജോ പീടികമല,നോബിള്‍ മാത്യു,മജു പേയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.ഡബ്ലിന്‍ മേഖലയിലെ മിക്ക സംഘടനകളുടെയും പ്രതിനിധികള്‍,ഫാ,ജോസ് ഭരണിക്കുളങ്ങരയടക്കമുള്ള നിരവധി പ്രമുഖര്‍ എന്നിവര്‍ വിസ്മയ’ത്തിന് പിന്തുണയുമായി എത്തിയിരുന്നു.

സ്‌പോണ്‍സര്‍മാരായ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ്,വിസ്ത കരിയര്‍ സോലുഷ്യന്‍,സ്റ്റഡി മെഡിസിന്‍ അയര്‍ലണ്ട്,കോണ്‍ഫിഡന്റ് ട്രാവല്‍സ്,സ്‌പൈസ് ബസാര്‍,കണ്‍വര്‍ സിംഗ് ഇന്‍ഷ്വരന്‍സ് ഏജന്‍സി,തുടങ്ങിയവരുടെ പിന്തുണയും വിസ്മയത്തിന്റെ വിജയത്തിന് കാരണമായി.

അയര്‍ലണ്ടിലെ പ്രമുഖ കലാപ്രതിഭയായ അജിത്ത് കേശവനും മാര്‍ട്ടിന്‍ പൊറോകാരനും ചേര്‍ന്നൊരുക്കിയ സ്റ്റേജ് അതി മനോഹരമായി. മുദ്രാ സ്‌കൂള്‍ ഓഫ് ഡാന്‍സ്,ഷൈജു ലൈവിന്റെ നേതൃത്വത്തില്‍ ഷിബു കൊട്ടാരക്കരയും,ജോബിയുമടങ്ങിയ സൌണ്ട് ആന്‍ഡ് മീഡിയ ടീം,എന്നിവരെല്ലാം വിസ്മയം 2016 അവിസ്മരണീയ അനുഭവമാക്കാന്‍ അനവരതം പ്രയത്‌നിച്ചു.
അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യവും പങ്കാളിത്വവും അയര്‍ലണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള മറ്റു പരിപാടികളില്‍ നിന്നും വിസ്മയം 2016നെ വ്യത്യസ്ഥമാക്കി3P9A93243P9A94343P9A9563NOB23P9A94633P9A92883P9A96643P9A94703P9A94563P9A93963P9A9760 3P9A9494KU33P9A97693P9A9795vi3KU2KU3

Scroll To Top