Thursday December 08, 2016
Latest Updates

വിസ്മയം 2016 ഇന്ന് :മജിഷ്യന്‍ മുതുകാട് അയര്‍ലണ്ടിലെ മലയാളികളെ തേടിയെത്തും 

വിസ്മയം 2016 ഇന്ന് :മജിഷ്യന്‍ മുതുകാട് അയര്‍ലണ്ടിലെ മലയാളികളെ തേടിയെത്തും 

PHOTO :ഡബ്ലിനിലെ ഓസ്‌കാര്‍ വൈല്‍ഡ് സ്മാരകത്തില്‍ ചുറ്റും കൂടിയ കുട്ടികളോട് സംവദിക്കുന്ന മജിഷ്യന്‍ മുതുകാട്.കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഏതാനം മാജിക്ക് ട്രിക്‌സുകള്‍ കാണിക്കുകയയും ചെയ്തു അദ്ദേഹം.

ഡബ്ലിന്‍:ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പുതുദര്‍ശനമേകി യാത്ര ചെയ്യുന്ന മജിഷ്യന്‍ ഗോപിനാഥ് മുതുകാട് അയര്‍ലണ്ടിലെ മലയാളികളോട് സംവദിക്കുന്ന വിസ്മയം 2016 ഇന്ന്.വെള്ളിയാഴ്ച്ചബ്ലാഞ്ചസ് ടൌണ്‍ ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ നടത്തപ്പെടുന്ന ‘വിസ്മയം’ 2016 ലാണ് മുതുകാട് പുതുതലമുറയേയും,മാതാപിതാക്കളേയും പ്രാപഞ്ചിക വിസ്മയങ്ങളുടെ തേരിലേറ്റാന്‍ ഇതാദ്യമായി അയര്‍ലണ്ടില്‍ എത്തുന്നത്.ഗോപിനാഥ് മുതുകാട് സന്ദര്‍ശിക്കുന്ന അന്‍പതാമത്തെ രാജ്യമാണ് അയര്‍ലണ്ട്.

മജിഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന ‘വിസ്മയം 2016’ ഏകദിന പരിപാടിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചുവെങ്കിലും,പ്രവേശനടിക്കറ്റുകള്‍ കൌണ്ടറില്‍ നിന്നും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍ ആര്‍ക്കെങ്കിലും ടിക്കറ്റ് ഇതേ വരെ ലഭ്യമായിട്ടില്ലെങ്കില്‍ അവര്‍ക്കുവേണ്ടിയും പ്രത്യേക കൌണ്ടര്‍ ഉണ്ടായിരിക്കും.MT

സമ്മേളനനഗരിയില്‍ റോയല്‍ കാറ്റേഴ്‌സ് ഒരുക്കുന്ന ഫുഡ് സ്റ്റാളില്‍ നിന്നും മിതമായ വിലയ്ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

Scroll To Top