Saturday December 10, 2016
Latest Updates

തക്കല രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

തക്കല രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഡബ്ലിന്‍:സീറോ മലബാര്‍ സഭയിലെ തക്കല രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു .ഓഗസ്റ്റ് മാസത്തിലെ ആദ്യവെള്ളി ശുശ്രുഷകള്‍ക്ക് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആഗസ്റ്റ് 7 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിയ്ക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

താല സെന്റ് മാര്‍ട്ടിന്‍ ഡി പൊറസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും.കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ശുശ്രുഷകളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ എല്ലാ സഭാ വിശ്വാസികളെയും പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാര്‍ അറിയിച്ചു.

അഭിവന്ദ്യ ജോര്‍ജ് രാജേന്ദ്രന്‍ പിതാവിനെ നേരില്‍ കാണാനും തക്കല മിഷന്‍ രൂപതക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും സഹായിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫാ. ജോസ് ഭരണികുളങ്ങര(0899741568)
ഫാ .ആന്റണി ചീരംവേലില്‍(0894538926)

Scroll To Top