Tuesday December 06, 2016
Latest Updates

വിഷന്‍ 2014-ചാരിറ്റി സ്റ്റേജ് ഷോ ; ലിയോ വരേദ്കര്‍ മുഖ്യാഥിതിയായി പങ്കെടുക്കും 

വിഷന്‍ 2014-ചാരിറ്റി സ്റ്റേജ് ഷോ ; ലിയോ വരേദ്കര്‍ മുഖ്യാഥിതിയായി പങ്കെടുക്കും 

ഡബ്ലിന്‍:ക്രംലിന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയുടെ ധനശേഖരണാര്‍ഥം നടത്തപ്പെടുന്ന വിഷന്‍ 2014 സ്റ്റേജ് ഷോയില്‍ ഐറിഷ് ആരോഗ്യമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരേദ്കര്‍ മുഖ്യാഥിതിയായി പങ്കെടുക്കും 

ഒക്‌റ്റോബര്‍ 30 ന് വ്യാഴാഴ്ച്ച 5 മണിയ്ക്ക് പിബ്ലിസ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് വിഷന്‍ 2014 ചാരിറ്റി ഷോ നടത്തപ്പെടുന്നത്.

നീലത്താമര എന്ന സിനിമയിലൂടെ മലയാള മനസ്സില്‍ ഇടം നേടിയ അര്‍ച്ചന കവി,കോട്ടയം നസീര്‍ ,സയനോര,രാജാ സാഹിബ്,സിറാജ് പയ്യോളി,റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ വിപിന്‍ സേവ്യര്‍ ,സിരകളെ തീ പിടിപ്പിക്കുന്ന സംഗീതവുമായി ഫ്രാങ്കോ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ 

കോട്ടയം നസീറിന്റെ നേതൃത്വത്തിലുള്ള സംഘം ഒക്‌റ്റോബര്‍ 29 നു ഡബ്ലിനില്‍ എത്തും 

Scroll To Top