Sunday December 04, 2016
Latest Updates

സത്ഗമയ വിഷു ആഘോഷം ഭക്തിനിര്‍ഭരമായി

സത്ഗമയ വിഷു ആഘോഷം ഭക്തിനിര്‍ഭരമായി

ഡബ്ലിന്‍: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി പരമ്പരാഗത രീതിയില്‍ ഒട്ടുരുളിയില്‍ ഒരുക്കിയ കണി ദര്‍ശിച്ച് , അയര്‌ലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഭക്തിനിര്‍ഭരമായി വിഷു ആഘോഷിച്ചു.

ഡബ്ലിന്‍ ഫിന്ഗ്ലാസിലെ സെന്റ് മാര്ഗരറ്റ് ഹാളില്‍ ഇടശ്ശേരി രാമന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മധുകുമാര്‍ ഭാസ്‌കരന്റെ വിഷുസന്ദേശത്തെ തുടര്‍ന്ന് വിഷുക്കണി ദര്‍ശനം,ബാലവിഹാര് കുട്ടികളുടെ ഭജന്‍,സപ്താ രാമന്‍ , ഗായത്രി വിനോദ് ,പൂജാ വിനോദ്,സ്വര രാമന്‍,മാളവിക അരുണ്‍ എന്നിവരുടെ നൃത്ത നൃത്യങ്ങള്‍ എന്നിവ ചടങ്ങുകള്‍ക്ക് ചാരുതയേകി. മംഗളയും,വസന്തും ചേര്‍ന്നവതരിപ്പിച്ച ഗാനങ്ങളും മറ്റ് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും പരിപാടികള്‍ക്ക് കൂടുതല്‍ കൊഴുപ്പേകി. പ്രസാദവിതരണത്തെ തുടര്‍ന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികള്‍ അവസാനിച്ചു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ലിനില്‍ നടക്കുന്ന പ്രാര്ത്ഥന കൂട്ടായ്മയിലും ,കുട്ടികള്ക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0892077713,0877779927,0871496162, 0894568383 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

വാര്‍ത്ത:കെ ആര്‍ അനില്‍കുമാര്‍

sat3sat2sat4sat1sat54sat55sat52

Scroll To Top