Wednesday March 21, 2018
Latest Updates

മാജിക്കില്‍ വിജ്ഞാനപര്‍വ്വം ഒരുക്കി മലയാളത്തിന്റെ മഹാ മാന്ത്രികന്‍ അയര്‍ലണ്ടിലെത്തും:വിസ്മയം 2016 ന്റെ രജിസ്‌ട്രേഷന് വന്‍ തിരക്ക്

മാജിക്കില്‍ വിജ്ഞാനപര്‍വ്വം ഒരുക്കി മലയാളത്തിന്റെ മഹാ മാന്ത്രികന്‍ അയര്‍ലണ്ടിലെത്തും:വിസ്മയം 2016 ന്റെ രജിസ്‌ട്രേഷന് വന്‍ തിരക്ക്

ഡബ്ലിന്‍:ലോകപ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാട് അയര്‍ലണ്ടില്‍ അവതരിപ്പിക്കുന്ന ‘വിസ്മയം 2016’ നുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.മാജിക്കിന്റെ വര്‍ണ്ണപ്രപഞ്ചത്തിലൂടെ പതിനായിരങ്ങള്‍ക്ക് വിസ്മയമൊരുക്കിയ മുതുകാട് സയന്‍സിന്റെയും വിജ്ഞാനത്തിന്റെയും വ്യക്ത്വിത്വ വികാസത്തിന്റെയും,മാതൃഭാഷയുടെയും തനതു സംസ്‌കാരത്തിന്റെയും മേഖലകളിലൊക്കെ പുതിയ മാന്ത്രികസ്പര്‍ശമൊരുക്കി ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്ന പ്രത്യേക പദ്ധതിയുമായാണ് ഡബ്ലിനില്‍ എത്തുന്നത്.മാര്‍ച്ച് 18 ന് വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ 4.30 വരെ ബ്ലാഞ്ചസ്‌ടൌണിലെ പിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് വിസ്മയം 2016 ഒരുക്കുന്നത്.

10മത്തെ വയസു മുതല്‍ മാജിക്കിന്റെ ലോകത്ത് സജീവമാണ് ഗോപിനാഥ് മുതുകാട്. തെരുവില്‍ ഒരു മാജിക്ക് പ്രദര്‍ശനം കണ്ട് അത് അതേപടി അവതരിപ്പിച്ച് വീട്ടുകാരുടെ കൈയടി നേടി ആ കൊച്ചു ബാലന്‍.പിന്നെ പ്രൊഫസ്സര്‍ വാഴക്കുന്നത്തിന്റെയും, ആര്‍.കെ.മലയത്തിന്റെയും ശിക്ഷണത്തില്‍ മാജിക്ക് അഭ്യസിച്ചു.

കേരളാ മാജിക്കിനെന്നല്ല ഇന്ത്യന്‍ മാജിക്കില്‍ തന്നെ വിസ്മയങ്ങള്‍ തീര്‍ത്ത് മാജിക്കിന്റെ ഉയരങ്ങളിലെക്ക് ഒരു ഒറ്റയാള്‍ പടയായി ജൈത്രയാത്ര ഇന്നും തുടരുന്നു…
കൂറ്റന്‍ വേദികളില്‍ വലിയ വാഹനങ്ങളും,ആനകളെയും പ്രത്യക്ഷപ്പെടുത്തുകയും,അപ്രത്യക്ഷമാക്കുകയും ചെയ്യ്ത് കൊണ്ട് മാജിക്കില്‍ വിസ്മയങ്ങള്‍ തീര്‍ത്തു മജീഷ്യന്‍ ഗോപിനാഥ്. ലോക മാജിക്കിന്റെ മുതുമുത്തച്ഛന്‍ ഹൌഡിനിയുടെ
അതിസാഹസികമായ വിദ്യകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് കൊണ്ട് ഇന്ത്യന്‍ ഹൌഡിനി എന്ന പ്രശസ്‌തി നേടി.

വര്‍ഗ്ഗീയതക്കെതിരെ , മയക്കുമരുന്നിനെതിരെ,പീഡനങ്ങള്‍ക്കെതിരെ..അങ്ങിനെ സാമൂഹിക പ്രശ്‌നങ്ങളെയെല്ലാം തന്റെ മാജിക്കുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അതിലൂടെ വിജയം കൈവരിക്കാന്‍ ഈ ഇന്ത്യന്‍ ഹൌഡിനിക്ക് സാധ്യമായി.വിവിധ രാഷ്ട്ര നേതാക്കളില്‍ നിന്നും പുരസ്‌കാരങ്ങള്‍ വാങ്ങി കൂട്ടി.

ഏഷ്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമിയുടെ സ്ഥാപകനാണ് ഈ മന്ത്രികന്‍.ഇന്ന് ഇന്ത്യയില്‍ പ്രശസ്തരായവരും , പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് കുതിക്കുന്നവരുമെല്ലാം ഈ അക്കാദമിയുടെ ശിഷ്യരാണ്.അന്ധവിശ്വാസങ്ങളുടെ അതിര്‍വരുമ്പുകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ട്യാഥാര്‍ത്ഥ്യങ്ങളുടെ സത്യം വിളിച്ചോതാന്‍ തുറക്കുന്ന ഈ മാന്ത്രിക മനസ്സ് ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കുന്നു.

നന്മയ്ക്കുതകുന്ന ഒരു പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ ഓരോ കുടുംബത്തോടൊപ്പവും സമൂഹത്തിന്റെ കൂട്ടായ ശ്രമവും വേണമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഈ മഹാമാന്ത്രികന്‍ അതിനുള്ള വിസ്മയകാഴ്ച്ചകളുമാണ് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നത്.

വിസ്മയം 2016 ലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ബുക്കിംഗ് പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.പ്രവേശനം നിശ്ചിതയാളുകള്‍ക്ക് മാത്രമായതിനാല്‍ പങ്കെടുക്കന്നവര്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ഓണ്‍ ലൈന്‍ മുഖേനെയോ(http://irishmalayali.com/vismayam/) ഫോണ്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശന ടിക്കറ്റുകള്‍ സംഘാടകര്‍ എത്തിച്ചുനല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

മജു ജോര്‍ജ്(0879631102)
റെജി സി ജേക്കബ്(0894895416)
ജിജോ പീടികമല(0894444505)
നോബിള്‍ മാത്യു (0862256617)

RELATED NEWS:വിസ്മയം 2016′:മാന്ത്രികവിസ്മയമൊരുക്കി സുപ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അയര്‍ലണ്ടിലേക്ക് http://irishmalayali.com/vismayam-2016-news/

Scroll To Top