Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍ 

അയര്‍ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍ 

ചാലക്കുടി:അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കു വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. കൊരട്ടി നാലുകെട്ട് സ്വദേശി മൂഴിക്കുളം മുകേഷ് മോഹന്‍ (28) ആണ് അറസ്റ്റിലായത്.അയര്‍ലണ്ട് ,ജര്‍മ്മനി, ഹോളണ്ട്, , അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കു വിസ നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

വയനാട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം, കോട്ടയം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തതായി പൊലീസ് പറയുന്നു.അയര്‍ലണ്ടിലേയ്ക്കുള്ള നഴ്‌സിംഗ്,സ്റ്റുഡന്റ് വിസകളായിരുന്നു ഇയാളുടെ പ്രധാന വാഗ്ദാനങ്ങള്‍. 

ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ വലവീശിപ്പിടിച്ചത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.കൊരട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 26 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്ദര്‍ശക വിസയില്‍ വിവിധ രാജ്യങ്ങളില്‍ പോയി ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സാങ്കേതിക വശങ്ങള്‍ മനസിലാക്കിയ ശേഷം തിരികെ നാട്ടിലെത്തി ക്യുക്കര്‍ എന്ന സൈറ്റില്‍ പരസ്യം ചെയ്ത് ഉദ്യോഗാര്‍ഥികളെ വലയിലാക്കുകയാണു പതിവ്. 

വിദേശ രാജ്യങ്ങളിലും തട്ടിപ്പ് നടത്തിയതായി പറയുന്നു. 2013ല്‍ കൊരട്ടി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഉപദ്രവിച്ചതിനു പ്രതിക്കെതിരേ മറ്റൊരു കേസുണ്ട്. ഗര്‍ഭിണിയാക്കിയ ശേഷം കൊക്കകോളയില്‍ മരുന്നുകലക്കി ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്നും വീണ്ടും ഉപദ്രവിച്ചുമെന്നുമാണു കേസ്.

Scroll To Top