Saturday December 10, 2016
Latest Updates

ദുരിതം തീരുന്നു,അയര്‍ലണ്ടില്‍ ഇനി വിസ വിതരണം ഓണ്‍ലൈന്‍ ബുക്കിംഗിന് ശേഷം

ദുരിതം തീരുന്നു,അയര്‍ലണ്ടില്‍ ഇനി വിസ വിതരണം ഓണ്‍ലൈന്‍ ബുക്കിംഗിന് ശേഷം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇനി വിസ വിതരണം ഓണ്‍ലൈന്‍ ബുക്കിംഗിന് ശേഷം മാത്രം.അടുത്ത വര്‍ഷം മുതലാണ് പുതിയ രീതി നടപ്പില്‍ വരിക. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ പരിഷ്‌ക്കരണം നടപ്പിലാക്കിയത്. വിസ ഓഫീസിന് മുന്നില്‍മണിക്കൂറുകള്‍ നീളുന്ന ക്യൂ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ്  മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പില്‍ വരുത്താന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനം എടുത്തത്.ഏപ്രില്‍ മാസത്തിന് മുന്‍പ് പദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് ജസ്റ്റിസ് വകുപ്പിന്റെ തീരുമാനം.

ബര്‍ഗ് ക്വേയിലെ ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയ്ക്ക് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം മുന്‍നിരയില്‍ എത്തുമ്പോള്‍ അന്ന് അനുവദിക്കുന്ന വിസയുടെ എണ്ണം കഴിഞ്ഞതായി പലര്‍ക്കും മറുപടി ലഭിച്ചിരുന്നു. ഇതോടെ വീണ്ടും അടുത്ത ദിവസം ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് അപേക്ഷകര്‍ക്ക്. ഈസാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് കൊണ്ടുവരണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.

ഇക്കാര്യം പരിഗണിച്ചാണ് ഓണ്‍ലൈന്‍ ബക്കിംഗ് കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ആഴ്ച 3500 പേര്‍ ഒപ്പിട്ട ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ലോകത്ത് നല്ലൊരു ശതമാനം രാജ്യങ്ങളിലും വിസ ഓഫീസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നിലവിലുണ്ട്. അയര്‍ലണ്ടില്‍ മാത്രമാണ് ഈ സംവിധാനം ഇല്ലാതിരുന്നതെന്ന് പെറ്റീഷന്‍ നല്‍കിയവര്‍ പറയുന്നു. 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ടി വന്നതായും പലരും പരാതിപ്പെടുന്നു.

ഓണ്‍ ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയ തീരുമാനത്തെ ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്ന മലയാളി സംഘടനാ നേതാക്കളായ ബേബി പെരേപ്പാടന്‍(ഫിനഗേല്‍)രാജു കുന്നക്കാട്ട്,ഹാരി തോമസ് കോര്‍ക്ക് (വേള്‍ഡ് മലയാളി കൗണ്‍സില്‍)എന്നിവര്‍ സ്വാഗതം ചെയ്തു 

Scroll To Top