Wednesday December 07, 2016
Latest Updates

ബെല്‍ഫാസ്റ്റില്‍ പുതിയ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ മാര്‍ച്ച് ആദ്യവാരത്തില്‍ ആരംഭിക്കും 

ബെല്‍ഫാസ്റ്റില്‍ പുതിയ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ മാര്‍ച്ച് ആദ്യവാരത്തില്‍ ആരംഭിക്കും 

ബെല്‍ഫാസ്റ്റ് :ബെല്‍ഫാസ്റ്റില്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ അനുമതി നല്‍കി .മാര്‍ച്ച് 2 മുതല്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.മൂന്ന് ജീവനക്കാരോടെ ,ബെല്‍ ഫാസ്റ്റിലെ അഡലൈഡ് സ്ട്രീറ്റിലാണ് പുതിയ വിസാ ഓഫിസ്.ആരംഭിക്കുന്നത്.

ദിവസം മുപ്പതു വിസാ അപേക്ഷകളെങ്കിലും ഇവിടെ നിന്നും ഇഷ്യു ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഓഫിസ് പ്രതീക്ഷിക്കുന്നത്.

എണ്ണായിരത്തോളം ഇന്ത്യാക്കാരാണ് നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ഉള്ളത്.നിലവില്‍ ഇംഗ്ലണ്ടിലോ,ഡബ്ലിനിലോ വിസാ ആവശ്യത്തിന് യാത്ര ചെയ്യേണ്ടിയിരുന്ന ഇവര്‍ക്ക് പുതിയ ഓഫിസ് അനുഗ്രഹമാകും.

പുതിയ ഓഫിസ് അനുവദിച്ചു കിട്ടിയതിലുള്ള സന്തോഷത്തിലാണ് നോര്‍ത്തേന്‍ അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ സമൂഹം 

Scroll To Top