Monday November 20, 2017
Latest Updates

വിര്‍ജിന്‍ മീഡിയയും സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചു

വിര്‍ജിന്‍ മീഡിയയും സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചു

ഡബ്ലിന്‍: ബ്രോഡ്ബാന്‍ഡ് പ്രൊവൈഡറായ വിര്‍ജിന്‍ മീഡിയയും നിരക്കുകള്‍ ഉയര്‍ത്തി.

എയര്‍, സ്‌കൈ, വോഡാഫോണ്‍ എന്നിവയിലൂടെ സമാനമായ നീക്കങ്ങള്‍ പിന്തുടര്‍ന്നാണ് വിര്‍ജിന്‍ മീഡിയയും നിരക്കുകള്‍ വര്‍ധിപ്പിച്ചത്.

എല്ലാ വിര്‍ജിന്‍ പാക്കേജുകളും മാസത്തില്‍ 1.50 യൂറോയുടെ വര്‍ധനയുണ്ടാകും.എന്നാല്‍ എല്ലാ ബില്ലുകള്‍ക്കും ജനുവരിമുതല്‍ ഡിസ്‌കൗണ്ടും ലഭിക്കും.
ദാതാവിനുണ്ടായിരുന്ന സ്വയം സേവന ഇളവുകളാണ് വിര്‍ജിന്‍ മീഡിയ മാറ്റിയത്.

ഉപഭോക്താക്കളില്‍ ഭൂരിഭാഗവും മൈ വിര്‍ജിന്‍ മീഡിയ എന്ന പേരില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വരും ആഴ്ചകളില്‍ ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന സംബന്ധിച്ച് കൃത്യമായ അറിയിപ്പ് നല്‍കുമെന്ന് വിര്‍ജിന്‍ മീഡിയ അറിയിച്ചു. ജനവരിക്കു ശേഷമുള്ള ആദ്യത്തെ ബില്ല് മുതല്‍ വര്‍ധന പ്രതിഫലിപ്പിക്കും.ഇപ്പോഴും പുതിയ ഉപഭോക്താക്കളെക്കാള്‍ കുറഞ്ഞ നിരക്കാണ് നിലവിലുള്ളവര്‍ക്ക് നല്‍കുന്നതെന്ന് വിര്‍ജിന്‍ മീഡിയ പറയുന്നു.

Scroll To Top