Wednesday September 20, 2017
Latest Updates

വെര്‍ജിന്‍ മീഡിയ നിരക്ക് കൂട്ടുന്നു

വെര്‍ജിന്‍ മീഡിയ നിരക്ക് കൂട്ടുന്നു

ഡബ്ലിന്‍:ബ്രോഡ്ബാന്‍ഡ്, ടിവി കമ്പനിയായ വെര്‍ജിന്‍ മീഡിയ തങ്ങളുടെ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. 2017 ജനുവരി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍വരുമെന്ന് അധികൃതര്‍ അറിയിച്ചു. മാസം 1.50 യൂറോയോളം ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടിവരുമെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇമെയില്‍ വഴിയാണ് കമ്പനി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.

ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 23 വരെ തങ്ങളുടെ നിലവിലെ പാക്കേജ് മാറ്റി വേറെ പാക്കേജ് തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്നും കമ്പനി അറിയിച്ചു. ഇതിനായി 1908ല്‍ വിളിച്ച ശേഷം ഓപ്ഷന്‍ 1 തെരഞ്ഞെടുക്കണം. പല ഉപഭോക്താക്കളും പക്ഷേ പുതിയ തീരുമാനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രവര്‍ത്തനത്തിനാവശ്യമായ ചെലവ് വര്‍ദ്ധിച്ചതാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായി കമ്പനി പറയുന്നത്. മറ്റ് കമ്പനികളെ അപേക്ഷിച്ച് തങ്ങളുടെ നിരക്ക് കുറവാണെന്നും വെര്‍ജിന്‍ മീഡിയ പറയുന്നു.

Scroll To Top