Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലും പരിശുദ്ധ മറിയത്തിന്റെ രൂപത്തില്‍ നിന്നും കണ്ണീര്‍ പൊഴിയുന്നു,രോഗശാന്തി ലഭിച്ചെന്നും സാക്ഷ്യം

അയര്‍ലണ്ടിലും പരിശുദ്ധ മറിയത്തിന്റെ രൂപത്തില്‍ നിന്നും കണ്ണീര്‍ പൊഴിയുന്നു,രോഗശാന്തി ലഭിച്ചെന്നും സാക്ഷ്യം

കെറി :തന്റെ വീട്ടിലെ പരിശുദ്ധ മറിയത്തിന്റെ തിരുരൂപം ചലിക്കുന്നതായും നിറം മാറുന്നതായും വിശ്വാസി. കെറിയിലെ ട്രേലി സ്വദേശിയായ ടോം പവേഴ്സ് (73) ആണ് ഇക്കാര്യം പറയുന്നത്.തനിക്ക് രോഗശാന്തി നല്‍കാന്‍ കഴിഞ്ഞ പലരും ഇക്കാര്യത്തിന് സാക്ഷിയാണെന്നും, തനിക്ക് ദൈവവുമായി നേരിട്ട് സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ ‘ഹീലിങ് സര്‍ജറി’യിലാണ് തിരുരൂപം സ്ഥാപിച്ചിരിക്കുന്നത്. പലരും ഇവിടെ രോഗമുക്തിക്കായി വരികയും ചെയ്യുന്നുണ്ട്. ഇവര്‍ രൂപത്തില്‍ നിന്നും കണ്ണീര്‍ പൊഴിയുന്നതിനും, മുഖത്തിന്റെ നിറം മാറുന്നതിനും സാക്ഷികളായിട്ടുണ്ടെന്നും പവേഴ്സ് പറയുന്നു. തല, കൈകള്‍, കണ്ണുകള്‍ എന്നിവയെല്ലാം ചലിക്കാറുണ്ട് എന്നും അദ്ദേഹം പറയുന്നു. കണ്ണീര്‍ പൊഴിക്കുന്ന തിരുരൂപം കണ്ട ഒരു സ്ത്രീ കരഞ്ഞുകൊണ്ടാണ് പുറത്തേയ്ക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുരൂപത്തിന്റെ മുഖത്തിന്റെ നിറം മാറാറുണ്ടെന്നും, പലപ്പോഴും ഞരമ്പുകള്‍ തെളിഞ്ഞുകാണാമെന്നും പവേഴ്സ് പറഞ്ഞു. ചുണ്ടുകള്‍ ചുവന്ന നിറമാകുന്നതും, നെറ്റിയില്‍ ചുളിവുകള്‍ രൂപപ്പെടുന്നതും കാണാം. ഞരമ്പുകള്‍ തുടിക്കുന്നതും കാണാം.

ട്യൂമര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കേള്‍വിയില്ലായ്മ, തുടങ്ങിയ അസുഖങ്ങളുമായി അനവധി പേര്‍ പലയിടങ്ങളില്‍ നിന്നായി വരാറുണ്ടെന്നും, തിരുരൂപത്തിന് അവ സുഖപ്പെടുത്താനാകുമെന്നും പവേഴ്സ് പറയുന്നു. തനിക്കല്ല തിരുരൂപത്തിനാണ് ഈ കഴിവുകളെല്ലാം എന്നും അദ്ദേഹം പറയുന്നു.

1980കളില്‍ ഇത്തരത്തില്‍ ദൈവികമായി ശുശ്രൂഷകള്‍ ചെയ്ത് പല രോഗങ്ങളും മാറ്റിയ പവേഴ്സ് യുകെയില്‍ പ്രശസ്തനാണ്. 1982ല്‍ ലണ്ടനില്‍ കഴിയ്മ്പോവാണ് ആദ്യമായി തനിക്ക് ‘അത്ഭുതം’ സംഭവിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അടുക്കളയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ ഒരു വെള്ള വെളിച്ചം തന്റെ നേരെ വന്നുവെന്നും, പിന്നീട് ഡൈനിങ് റൂമില്‍ കണ്ണുകാണാത്ത അവസ്ഥയിലാണ് താന്‍ ഉണര്‍ന്നെണീറ്റതെന്നും അദ്ദേഹം പറയുന്നു. അതിനു ശേഷം തനിക്ക് ദൈവത്തിന്റെ സംസാരങ്ങള്‍ കേള്‍ക്കാന്‍ കഴിയാറുണ്ടെന്നും, ഭാവി പ്രവചിക്കാന്‍ കഴിയാറുണ്ടെന്നും പവേഴ്സ് പറയുന്നു.tom-powers-sheehan-tralee-4

9/11ലെ ആക്രമണം താന്‍ ഒരു വര്‍ഷം മുമ്പേ പ്രവചിച്ചിരുന്നുവെന്നും, യുഎസിലെ ഡിസ്നി ലാന്‍ഡില്‍ ഒരു ബോംബ് നിര്‍വീര്യമാക്കാന്‍ സഹായിക്കുകയുണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Scroll To Top