Saturday December 03, 2016
Latest Updates

ബാറുടമകളുടെ വാദം തള്ളി,കേരള സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി ശരിവെച്ചു 

ബാറുടമകളുടെ വാദം തള്ളി,കേരള സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി ശരിവെച്ചു 

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണമായി അംഗീകരിച്ച സുപ്രീം കോടതി, കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തള്ളിക്കളയുകയും ചെയ്തു.
ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിംഗ്, വിക്രംജിത് സെന്‍ എന്നിവരുടെ ബെഞ്ചാണു ബാറുടമകളുടെ ഹര്‍ജി തള്ളിയത്.
വിധിയുടെ പൂര്‍ണരൂപം വൈകുന്നേരത്തോടെ പുറത്തുവരും. ഇതോടെ, ഇനി കേരളത്തില്‍ 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമേ മദ്യം ലഭിക്കുകയുള്ളൂ.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുമാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാരിന്റെ നയം വിവേചനപരമാണെന്നായിരുന്നു ബാറുടമകളുടെ വാദം.
ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം വില്‍ക്കുന്നതിലൂടെ ലഭ്യത കുറയ്ക്കുകയാണെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും ബാറുടമകള്‍ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു.
മദ്യത്തിന്റെ ഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് മദ്യ നിരോധനത്തിലേക്കു നീങ്ങുന്നതിന്റെ ഭാഗമായാണ് ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയതെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. വിനോദസഞ്ചാര വികസനം കണക്കിലെടുത്താണു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു ലൈസന്‍സ് നിലനിര്‍ത്തിയതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതും കോടതി ശരിവച്ചു.
ഇതോടെ, കേസില്‍ കേരള സര്‍ക്കാരിനു വന്‍ വിജയമായി. കേരളത്തില്‍ ബാര്‍ വ്യവസായത്തിന്റെ നട്ടെല്ലൊടിയുകയും ചെയ്തു.

Scroll To Top