Wednesday July 26, 2017
Latest Updates

നായകനു പിന്നാലെ ഉപനായകനും ഫിറ്റ്‌നസ് വ്യവസായ രംഗത്തേക്ക്

നായകനു പിന്നാലെ ഉപനായകനും ഫിറ്റ്‌നസ് വ്യവസായ രംഗത്തേക്ക്

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി നേരത്തേ കൈവെച്ച ഫിറ്റ്‌നസ് വ്യവസായ രംഗത്തേക്ക് ഉപനായകന്‍ വിരാട് കോഹ്ലിയും കടന്നുവരുന്നു. ‘ചിസെല്‍’ എന്ന ബ്രാന്‍ഡിന്റെ ഫിറ്റ്‌നസ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും വിതരണ കേന്ദ്രങ്ങളും രാജ്യ വ്യാപകമായി ആരംഭിക്കാനാണ് കോഹ്ലി പദ്ധതിയിടുന്നത്. ചിസെല്‍ ഫിറ്റ്‌നെസ്, സി.എസ്.ഇ എന്നീ കമ്പനികളായിരിക്കും ഉദ്യമത്തില്‍ കോഹ്ലിയുടെ പങ്കാളികള്‍.

നിലവില്‍ കോഹ്ലിയുടെ പരസ്യങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന കോര്‍ണര്‍‌സ്റ്റോണ്‍ കമ്പനിയുടെ സഹസ്ഥാപനമാണ് സി.എസ്.ഇ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75 ജിം, ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിക്കായി 90 കോടി രൂപയാണ് കോഹ്ലി മുടക്കുന്നത്. ഇതാദ്യമായല്ല കോഹ്ലി ക്രിക്കറ്റല്ലാതെ മറ്റൊരു വ്യവസായത്തില്‍ പണം മുടക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്‌ളബായ എഫ്.സി ഗോവയുടെ ഫ്രാഞ്ചൈസിയും കഴിഞ്ഞവര്‍ഷം കോഹ്ലി സ്വന്തമാക്കിയിരുന്നു.

‘സ്‌പോര്‍ട്‌സ് ഫിറ്റ്’ എന്ന ബ്രാന്‍ഡുമായി ധോണി ഫിറ്റ്‌നസ് വ്യവസായ രംഗത്ത് നേരത്തേ സജീവമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവര്‍ റസ്റ്റോറന്റ് ബിസിനസുകളിലും സജീവമായിരുന്നു.

 

Scroll To Top