Friday January 20, 2017
Latest Updates

അനുഷ്‌കയും കോഹ്‌ലിയും ഡല്‍ഹിയില്‍

അനുഷ്‌കയും കോഹ്‌ലിയും ഡല്‍ഹിയില്‍

അനുഷ്‌കാ ശര്‍മ്മയും വിരാട് കൊഹ്‌ലിയും ഡല്‍ഹിയില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗമായ സുരേഷ് റെയ്‌നയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇരുവരും ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ മൂന്നിനാണ് റെയ്‌നയുടെ വിവാഹം. മീററ്റില്‍നിന്നുള്ള പ്രിയങ്കാ ചൗധരിയാണ് റെയ്‌നയുടെ വധു. ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലാണ് വിവാഹം നടക്കുന്നത്.

മീരാ ഭാഗിലുള്ള കൊഹ്‌ലിയുടെ ഭവനത്തിലാണ് ഇരുവരും കഴിയുന്നതെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആരാധകരുടെ വിമര്‍ശനം ഇരുവരും ഏറ്റുവാങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ മാച്ചിനെ തുടര്‍ന്നുള്ള ഒരു ദിവസത്തില്‍ അനുഷ്‌ക ശര്‍മ്മയുടെ പേര് ട്രെന്‍ഡിംഗ് ടോപ്പുകകളില്‍ ഇടംനേടിയിരുന്നു. അനുഷ്‌കയുടെ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ദേഷ്യപ്രകടനങ്ങള്‍ നടത്തിയിരുന്നു.

Scroll To Top