Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു 

അയര്‍ലണ്ടിലെ മലയാളിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു 

mdmmmഡബ്ലിന്‍:അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും അവധിയ്ക്ക് കേരളത്തില്‍ എത്തിയ മനോജ് ഡി മന്നത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.

കിടങ്ങൂരില്‍ ജോസ് കെ മാണി എം പിയുടെ ഫണ്ടില്‍ നിന്നും പണിതീര്‍ത്ത വെയ്റ്റിംഗ് ഷെഡ്ഡിന്റെ ഫോട്ടോയാണ് കേരളത്തില്‍ ഫേസ് ബുക്കിന്റെ റിക്കാര്‍ഡിലേയ്ക്ക് പോലും കടക്കുന്നത്ര വ്യൂവേഴ്‌സിലെയ്ക്ക് കുതിയ്ക്കുന്നത്. 

കഷ്ട്ടിച്ച് രണ്ടു ലക്ഷം രൂപ പോലും ചിലവ് വരാത്ത വെയ്റ്റിംഗ് ഷെഡ്ഡിന് എം പി ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ ചിലവഴിച്ചു എന്ന് കേട്ടപ്പോള്‍ ചോര തിളച്ചു.’എന്നാല്‍ അവിടെ വരെ പോയി അതൊന്നു കണ്ടേക്കാം എന്ന് വെച്ചു.കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് കിടങ്ങൂര്‍.അഴിമതി കാണിക്കുക മാത്രമല്ല അത് നെറ്റിയില്‍ എഴുതി ഒട്ടിച്ചാലും തങ്ങളുടെ അണികള്‍ക്ക് മനസ്സിലാക്കാന്‍ കഴിവില്ല എന്നുള്ള ധൈര്യമല്ലേ എം പി ഇത് വഴി കാണിക്കുന്നത്?’മനോജ് ഡി മന്നത്ത് ‘ഐറിഷ് മലയാളിയോട് ചോദിച്ചു.

സാമാന്യം നല്ല ഒരു വീട് അഞ്ചു ലക്ഷം രൂപയ്ക്ക് പണിതീര്‍ക്കാം.അപ്പോഴാണ് ഈ ചെറിയ ഷെഡ് പണി തീര്‍ക്കാന്‍ പത്തു ലക്ഷം ചിലവാക്കിയെന്ന് എം പി അവകാശപ്പെടുന്നത്.ജോസ് കെ മാണി എം പി ആയതിന് ശേഷം മണ്ഡലത്തില്‍ നടപ്പാക്കിയ എല്ലാ പദ്ധതികള്‍ക്കും കമ്മീഷന്‍ അടിച്ചു മാറ്റുന്നുണ്ടെന്നു സാധാരണ ജനങ്ങള്‍ക്കെല്ലാം മുമ്പേ അറിയാമായിരുന്നു എന്നാണ് ഇപ്പോള്‍ ജനസംസാരം.
ഡബ്ലിനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ മനോജ് ഡി മന്നത്ത് സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തകന്‍ കൂടിയാണ്.

Scroll To Top