Thursday December 08, 2016
Latest Updates

സൂപ്പര്‍ ഫെറാറിയ്ക്ക് വില 25.5 മില്യന്‍ യൂറോ! 

സൂപ്പര്‍ ഫെറാറിയ്ക്ക് വില 25.5 മില്യന്‍ യൂറോ! 

തു കേള്‍ക്കുമ്പോള്‍ ആരുമൊന്നു ഞെട്ടിയേക്കും. മിനിമം അത്ഭുതപ്പെടുത്തുകയെങ്കിലും ചെയ്യും. ആരുടെയും മനംകവരുന്ന നീല മൂക്കോടെയുള്ള,ചുവന്ന നിറത്തിലുള്ള ,1956 മോഡല്‍ ഫെറാറി ലേലത്തില്‍ പോയത് 28 മില്യന്‍ ഡോളറിന്, അതായത് 25.5 മില്യന്‍ യൂറോയ്ക്ക്. 
ജാനിസ് ജോപ്ലിന്റെ പോഷെ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ലേല ഇടപാടടെന്ന പ്രത്യേകതയും ഇതിനുണ്ട്.ഫോര്‍മുല വണ്‍ റെയ്‌സിംഗ് ഇതിഹാസമായ ജൂവാന്‍ മാനുവല്‍ ഫാന്‍ഗിയോക്ക് വേണ്ടി നിര്‍മിച്ചതാണ് ഈ 1956 മോഡല്‍ ഫെറാറി 290 MM, 

ചേസിസ് നമ്പര്‍ 0626. അഞ്ചു തവണ F1 വേള്‍ഡ് ചാംപ്യനുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത താണിത്. ഫെറാറി 290 MM ഇതുവരെ ആകെ നാലെണ്ണം മാത്രമേ ലോകത്തില്‍ നിര്‍മിച്ചിട്ടുള്ളൂ എന്നത് മറ്റൊരു പ്രത്യേകതയാണ്. 1994ല്‍ റെയ്‌സിംഗ് കരിയറില്‍ നിന്നു പിന്‍വാങ്ങിയ ഈ കേമന്‍ ഇതുവരെയും ഒരിക്കല്‍പോലും ഒരപകടം പോലും ഉണ്ടാക്കിയിട്ടില്ല.

ലേലത്തിനെത്തുന്ന കാറുകളില്‍ ഏറ്റവും മൂല്യമേറിയതായിരുന്നു ഈ കേമന്‍. 28 മില്യന്‍ ഡോളര്‍ മുതല്‍ 32 മില്യന്‍ ഡോളര്‍ പ്രീ സെയില്‍ മൂല്യമാണ് കണക്കാക്കിയിരുന്നത്. ഏറ്റവും കൂടുതല്‍ വിലയ്ക്ക് ലേലത്തില്‍ പോയതെന്ന റിക്കാര്‍ഡ് ഫെറാറി 250 GTO ബെര്‍ലിനെറ്റയ്ക്ക് തന്നെയാണ്. 2014ല്‍ ബൊന്‍ഹാംസില്‍ 38.1 മില്യന്‍ ഡോളറിനാണ് ഇവനെ സ്വന്തമാക്കിയത്.ഇപ്പോഴത്തെ ഉടമ ഒരു സ്വകാര്യ യൂറോപ്യന്‍ കളക്ടറാണ് എന്നു മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ.



Scroll To Top