Wednesday November 22, 2017
Latest Updates

വിനോദ് പിള്ള ബാഡ്മിന്റണ്‍ അയര്‍ലണ്ടിന്റെ ലിന്‍സ്റ്റര്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

വിനോദ് പിള്ള ബാഡ്മിന്റണ്‍ അയര്‍ലണ്ടിന്റെ ലിന്‍സ്റ്റര്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി ഉടമയും,സാമൂഹ്യപ്രവര്‍ത്തകനുമായ വിനോദ് പിള്ള ബാഡ്മിന്റണ്‍ അയര്‍ലണ്ടിന്റെ ലിന്‍സ്‌റര്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ട്രെന്യൂര്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന ലിന്‍സ്‌റര്‍ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡിയോഗമാണ് വിനോദ് പിള്ള അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. റോയ് കോബ്ബ്നെ ചെയര്‍മാനായും,ടോം മക്ഗ്രാത്ത് പ്രസിഡണ്ടായും യോഗം തിരഞ്ഞെടുത്തു.

അയര്‍ലണ്ടിലെ ലിന്‍സ്‌റര്‍ പ്രൊവിന്‍സിലുള്ള 12 കൌണ്ടികളിലെ ബാഡ്മിന്റണ്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ആറംഗ സമിതിയാണിത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് വിനോദ് പിള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റയിലേക്കു തിരഞ്ഞെടുക്കുന്നത്.അടുത്ത രണ്ടു വര്‍ഷത്തേക്കാണ് ഈ കമ്മറ്റിയുടെ കാലാവധി .

ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് (ബി പി ല്‍ ) തുടങ്ങാനും,കഴിഞ്ഞ വര്‍ഷത്തെ ലീഗ് ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രീമിയര്‍ ലീഗിന് ലഭിക്കാനും സാധിച്ചത് വിനോദ് പിള്ള അടങ്ങുന്ന കമ്മിറ്റിയുടെ കഴിഞ്ഞ ടേമിലെ ശ്രദ്ധേയമായ നേട്ടമായി.

അയര്‍ ഫ്രണ്ട്‌സ് ബാഡ്മിന്റണ്‍ ക്‌ളബ്ബിന്റെ സ്ഥാപകാംഗംകൂടിയായ വിനോദ് പിള്ള കേരള ഹൗസ് കോര്‍ഡിനേറ്റര്‍ കൂടിയാണ് .

പ്രാദേശിക തലത്തില്‍ കൂടുതല്‍ കളിക്കാര്‍ക്കായി സൌകര്യങ്ങള്‍ ക്രമീകരിക്കാനും മത്സരങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. അയര്‍ലണ്ടിലെ മലയാളികള്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്ന സ്‌പോര്‍ട്‌സ് ഇനമായി ബാഡ്മിന്റണ്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.അതു കൊണ്ട് തന്നെ നേതൃ തലങ്ങളില്‍ മലയാളി സമൂഹത്തില്‍ നിന്നുള്ള ഒരാളുടെ സാന്നിധ്യം ഏറെ പ്രയോജനപ്പെടും എന്ന പ്രതീക്ഷയിലാണ് ബാഡ്മിന്റണ്‍ പ്രേമികള്‍.

വാര്‍ത്ത:സ്‌കോച്ച് സെബാസ്റ്റ്യന്‍

Scroll To Top