Friday December 09, 2016
Latest Updates

കോര്‍ക്കില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഞായറാഴ്ച

കോര്‍ക്കില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഞായറാഴ്ച

കോര്‍ക്ക്: തത്വമസി കോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 11 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ബിഷപ്പ്‌സ്ടൗണ്‍ ജി എ എ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുക .

യൂകെയിലെ ബിര്‍മിംഗ്ഹാമില്‍ നിന്നുള്ള ശ്രീ.ചന്ദ്രശേഖര്‍ ഗുരുക്കള്‍ പ്രധാന തന്ത്രികള്‍ ആയിട്ടുള്ള ചടങ്ങില്‍ പൂജ, സങ്കല്‍പം, അഭിഷേകം, കീര്‍ത്തനം, ഭജന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രസ്തുത പരിപാടിയില്‍ കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.പ്രവേശനം തികച്ചും സൗജന്യമായ ഈ ആഘോഷച്ചടങ്ങില്‍ പ്രത്യേക പ്രസാദ വിതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
മനോജ് കരിപ്പുറം:0870911258
സജീഷ് കേശവന്‍:0872840409vin

Scroll To Top