Saturday December 10, 2016
Latest Updates

കൗണ്ടി കില്‍ഡയറില്‍ ഒരു വില്ലേജ് വില്‍പ്പനയ്ക്ക് !

കൗണ്ടി കില്‍ഡയറില്‍ ഒരു വില്ലേജ് വില്‍പ്പനയ്ക്ക് !

ഡബ്ലിന്‍:കൗണ്ടി കില്‍ഡയറിലെ ലിയൊന്‍സില്‍ ഒരു ഗ്രാമം മുഴുവനായും വില്‍പനയ്ക്ക് വെച്ചിരിക്കുന്നു എന്നതാണ് പുതിയ ഒരു വാര്‍ത്ത.അതും ഡബ്ലിനില്‍ നിന്നും വെറും 27 കിലോ മീറ്റര്‍ അകലെ !ഒരു വീട് കൊണ്ട് തൃപ്തി വരാത്തവര്‍ക്ക് അതി മനോഹരമായ ഈ ഗ്രാമം വാങ്ങാം.പുഴയും തടാകങ്ങളും കച്ചവട സ്ഥാപനങ്ങളും എന്തിന് ഇടത്തരം ഹോട്ടലുകള്‍ വരെയുണ്ട് ലിയൊന്‍സില്‍! റൈന്‍എയര്‍ സ്ഥാപകന്‍ ടോണി റയാന്റെ ഉടമസ്ഥതയിലായിരുന്ന ഗ്രാമമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെമകന്‍ ഡക്ലാന്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

റയാന്‍ കുടുംബത്തിന്റെ 600 ഏക്കര്‍ വിസ്തൃതിയുളള ലിയോന്‍സ് ഡിമെന്‍സ് എസ്റ്റേറ്റിന്റെ തൊട്ടടുത്തു തന്നെയാണ് 16 ഏക്കറുള്ള ഈ ഗ്രാമവും. ആറു മില്യന്‍ യൂറോയാണ് വില. 2007ല്‍ ടോണി റയാന്‍ മരിക്കുന്നതിനു മുന്‍പ് ഗ്രാമംമനോഹരമാക്കാന്‍ ചിലവഴിച്ച തുകയുടെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ ഇതെന്നാണ്
മകന്‍ പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടിനെ അനുസ്മരിപ്പിക്കുന്ന നിര്‍മ്മിതികളാണ് ഗ്രാമത്തിന്റെ പ്രത്യേകത.

കഫെയും, കുക്കറി സ്‌കൂളും, റെസ്‌റോറന്റും, നിരവധി ബാറുകളും, ഒന്‍പതു വീടുകളും, നാല് അപാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളും, കൂടാതെ പതിനാല് ഹോട്ടലുകളും ഉള്‍പ്പെടുന്ന മനോഹര ഗ്രാമം വാങ്ങുന്നവര്‍ക്ക് മികച്ച വ്യാപാര സാധ്യതയാണ് തുറക്കപ്പെടുന്നത്. കൂടാതെ, 370,000 യൂറോ വിലയുള്ള ഫര്‍ണിച്ചറുകളും ഇതോടൊപ്പം ലഭിക്കുമെന്ന് വില്പന ചുമതലയുള്ള മാര്‍ക്കസ് മാഗ്‌നിയര്‍ പറയുന്നു.

റയാന്‍ 1990ല്‍ വാങ്ങിയപ്പോള്‍ സ്ഥലത്ത് ഒരു മില്ലും അനുബന്ധ സ്ഥാപനങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.ലിയൊന്‍സിന്റെ മൊത്തത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാം(ഫയല്‍ )

Scroll To Top