Thursday December 08, 2016
Latest Updates

ഡബ്ലിനെ വിറപ്പിച്ച ഇന്ത്യാക്കാരന്‍ വീരന് വന്‍ വിജയം,ഇടി സഹിക്കാനാവാതെ ബ്രിട്ടിഷ് താരം പകുതിയ്ക്ക് മത്സരക്കളം വിട്ടു 

ഡബ്ലിനെ വിറപ്പിച്ച ഇന്ത്യാക്കാരന്‍ വീരന് വന്‍ വിജയം,ഇടി സഹിക്കാനാവാതെ ബ്രിട്ടിഷ് താരം പകുതിയ്ക്ക് മത്സരക്കളം വിട്ടു 

ഡബ്ലിന്‍:ഡബ്ലിനിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ആവേശക്കോട്ടക്കുള്ളിലേയ്ക്ക് പഞ്ചാബി സംഗീതത്തിന്റെ അകമ്പടിയോടെ ആത്മവിശ്വാസത്തോടെ നൃത്ത ചുവടുകളുമായി അനായാസം കടന്നു വന്ന ഇന്ത്യാക്കാരനെ കണ്ടപ്പോള്‍ തന്നെ ഗോലിയാത്തിന്റെ വീരവാദം പറഞ്ഞു നടന്ന ബ്രിട്ടീഷുകാരന്റെ ചങ്കിടിച്ചു തുടങ്ങിയിരിക്കണം.

ഇടിക്കൂട്ടില്‍ കയറി വട്ടം തീരിഞ്ഞു ചുവടുറപ്പിച്ച ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് മുമ്പില്‍ ബ്രിട്ടീഷ് പത്രങ്ങള്‍ ആണത്തത്തിന്റെ ആള്‍രൂപം എന്നൊക്കെ വിശേഷിപ്പിച്ച ഡീന്‍ ഗില്ലന്‍ സിംഹത്തിന്റെ മുമ്പില്‍ അബദ്ധത്തില്‍ പെട്ട ആട്ടിന്‍ കുട്ടിയെ പോലെ ഭയചകിതനായി പരുങ്ങി നിന്നു.

.അന്താരാഷ്ട്ര മാധ്യമങ്ങളുടെ കാമറകള്‍ കണ്ണിമയ്ക്കാതെ നില്‍ക്കവേ വിസില്‍ മുഴങ്ങി.ഇടി തുടങ്ങി.

ചീറിയടുത്ത ഇന്ത്യന്‍ പുലിയ്ക്ക് മുമ്പില്‍ കണ്ണിലേക്ക് പോലും ഭയം കൊണ്ട് നോക്കാതെ മുന്നേറാന്‍ ശ്രമിച്ച ബ്രിട്ടിഷ് താരത്തെ ആദ്യ മിനുട്ടിനുല്ല്‌ളില്‍ ആദ്യ സൂപ്പര്‍ പഞ്ചിലൂടെ ഇടിച്ചിട്ടു വീരേന്ദര്‍’ 
ഈ ഒരൊറ്റ പഞ്ച് മതിയായിരുന്നു ഡീന്‍ ഗില്ലന്റെ പ്രതിരോധം മുഴുവന്‍ ഇല്ലാതാക്കാന്‍ വീണ്ടും പ്രതിരോധിച്ചു മുന്നേറാന്‍ ശ്രമിച്ച ഗില്ലനെ ഇടിച്ചിടിച്ചു ക്രീസിനു മൂലയില്‍ ഒതുക്കിയിട്ട കാഴ്ച ദയനീയമായിരുന്നു.
മത്സരത്തിനിടിയില്‍ വിജേന്ദറുടെ കൈ അബദ്ധത്തില്‍ തട്ടിയ റഫറിയും ഇതിനിടെ താഴെ വീണു.
ആദ്യ റൗണ്ട് അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിജേന്ദറിന്റെ തുടര്‍ച്ചയായ ആക്രമണം വീണ്ടും ഉണ്ടായതോടെ ബ്രിട്ടീഷ് ‘ആണത്വം’ ഗോദയുടെ മൂലയില്‍ പോയി കാലും നീട്ടിയിരുന്നു!
റഫറി പൊരുതാന്‍ വീണ്ടും ക്ഷണിച്ചെങ്കിലും സ്വരമുയര്‍ത്തി ‘നോ’പറഞ്ഞ ഡില്ലന്‍ പിന്നെ എഴുനേല്‍ക്കാന്‍ കൂട്ടാക്കിയില്ല.അടുത്ത റൌണ്ടുകളിലെയ്ക്ക് കടക്കേണ്ട ആവശ്യം വരാതെ ഇടിയേറ്റ് തളര്‍ന്നിരുന്ന ഡീന്‍ ഗില്ലന്‍ മല്‍സരത്തില്‍നിന്ന് പിന്‍മാറിയതോടെ മൂന്ന് റൗണ്ടുകള്‍ ബാക്കിനില്‍ക്കെ വിജേന്ദറിന് ജയം.മൂന്നു മിനിറ്റ് വീതമുള്ള നാല് റൗണ്ടുകളാണ് മല്‍സരത്തില്‍ ഉണ്ടായിരുന്നത്. 

ഒരു ഇന്ത്യന്‍ ബോക്‌സര്‍ ഡബ്ലിനില്‍ നേടുന്ന ആദ്യത്തെ പ്രൊഫഷണ്ല്‍ വിജയമാണിത്.വിജേന്ദര്‍ സിംഗിന്റെ രണ്ടാമത്തെ പ്രൊഫഷനല്‍ മത്സരവും.ഈ മത്സരത്തോടെ ഇന്ത്യയുടെ ഈ വീര വീരന്‍ അന്താരാഷ്ട്ര മത്സരവേദികളള്‍ക്ക് പ്രിയങ്കരനാവുകയായിരുന്നു.ഇന്ത്യക്കാരടക്കം നിരവധി പേര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വിജേന്ദറിനു പിന്തുണയുമായി എത്തിയിരുന്നു.

Scroll To Top