Friday December 09, 2016
Latest Updates

ഡബ്ലിന്‍ ഒരുങ്ങി,ബ്രിട്ടീഷുകാരനെ ഇടിച്ചൊതുക്കുമോ ഈ ഇന്ത്യാക്കാരന്‍ വീരന്‍ ? മത്സരം 5 മണിയ്ക്ക് തുടങ്ങും,LIVE 

ഡബ്ലിന്‍ ഒരുങ്ങി,ബ്രിട്ടീഷുകാരനെ ഇടിച്ചൊതുക്കുമോ ഈ ഇന്ത്യാക്കാരന്‍ വീരന്‍ ? മത്സരം 5 മണിയ്ക്ക് തുടങ്ങും,LIVE 

ഡബ്ലിന്‍ :ആയിരക്കണക്കിന് ബോക്‌സിംഗ് പ്രേമികളുടെ ശ്രദ്ധ ഡബ്ലിനില്‍ ഇന്ന് നടക്കുന്ന ആവേശകരമായ ഒരു മത്സരക്കളത്തിലേയ്ക്കാണ്. പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്ത് പ്രവേശനം നടത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിജേന്ദര്‍ സിംഗിന്റെ രണ്ടാമത്തെ മാച്ചിന് ഇന്ന് ഡബ്ലിന്‍ നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയാണ്.

ഇന്ന് 5 മണിയ്ക്ക്(ഐറിഷ് സമയം )മത്സരങ്ങള്‍ ആരംഭിക്കും.ബ്രിട്ട് ഡീന്‍ ഗില്ലന്‍ എന്ന തന്ത്രശാലിയായ പ്രോഫഷണല്‍ താരത്തോട് വിജേന്ദര്‍ ഏറ്റു മുട്ടുന്നത് കാണാന്‍  നിരവധി  ഐറിഷ് ഇന്ത്യാക്കാരാണ് നാഷണല്‍ സ്റ്റേഡിയത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.ലോകമെമ്പാടുമുള്ള നിരവധി ചാനലുകള്‍ മത്സരം ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

വ്യാഴാഴ്ച്ച ഡബ്ലിനില്‍ എത്തിയ വിജേന്ദര്‍ മത്സരത്തിന് മാനസികമായും ശാരീരികമായും ഒരുങ്ങി കഴിഞ്ഞു.ഇന്ത്യയ്ക്ക് വേണ്ടിയാണ് ഞാന്‍ പൊരുതുന്നത്,ഇന്ത്യയെ ജയിപ്പിക്കുകയാണ് എന്റെ ഒരേയൊരു ലക്ഷ്യം.തന്നെ കാണാന്‍ എത്തിയ ആരാധകരോട് വിജേന്ദര്‍ പറഞ്ഞു.

പ്രൊഫഷണല്‍ ബോക്‌സിംഗ് രംഗത്തെ പരിചയസമ്പത്തു മാത്രം മതിയാവില്ല ഇന്നത്തെ മത്സരത്തില്‍ വിജേന്ദറിനു വിജയിക്കാന്‍. ഹരിയാന സ്വദേശിയായ വിജേന്ദര്‍ 2006, 2014 വര്‍ഷങ്ങളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. 2006ലെ ഏഷ്യന്‍ ഗെയിംസ്, 2009ലെ ലോക അമച്വര്‍ ചാമ്പ്യന്‍ഷിപ്പ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. 2010ലെ ഏഷ്യന്‍ ഗെയിംസിലെ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ് വിജേന്ദര്‍ സിംഗ്.

പ്രൊഫഷണല്‍ ബോക്‌സിംഗില്‍ വിജേന്ദറിന്റെ ആദ്യ മത്സരം ഒരു മാസം മുമ്പ് ആരംഭിച്ചത് ശ്രദ്ധേയമായ ഒരു വിജയത്തോടെയായിരുന്നു.അന്ന് മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ മൂന്ന് റൗണ്ടില്‍ ബ്രിട്ടന്റെ സോണി വൈറ്റിംഗിനെ തോല്‍പ്പിച്ചാണ് വിജേന്ദ്രസിംഗ് അങ്ങേറ്റം ഗംഭീരമാക്കിയത്. ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ വിജേന്ദര്‍ നാല് റൗണ്ട് നീണ്ട പോരാട്ടത്തില്‍ മൂന്നാം റൗണ്ടില്‍ തന്നെ വിജയിക്കുകയായിരുന്നു. വിജേന്ദറിന്റെ ഇടിയേറ്റ് എതിരാളി വീണതോടെ റഫറി വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തിന് മുമ്പുള്ള വാക്‌പോരില്‍ വിജേന്ദറിനെ വെല്ലുവിളിച്ച് വെറ്റിങ് രംഗത്തെത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ച് റിങ്ങില്‍ കൃത്യസമയത്ത് വെറ്റിങ്ങിന് മറുപടി നല്‍കുമെന്നാണ് വിജേന്ദര്‍ പറഞ്ഞത് പാലിച്ചു.മുന്‍ പരിചയമുള്ള സോണി വൈറ്റിങ്ങിനെതിരെ തന്റെ മികവു കൊണ്ട് വിജേന്ദര്‍ തോല്‍പ്പിക്കുകയായിരുന്നു

ഒക്ടോബര്‍ 30 നു ലണ്ടനില്‍ നടത്താനിരുന്ന രണ്ടാം പോരാട്ടമാണ് മത്സരമാണ് ഇന്ന് (ശനിയാഴ്ച്ച)ഡബ്ലിനിലേയ്ക്ക് മാറ്റിയിരിക്കുന്നത്.

മത്സരത്തിനു മുമ്പായി ഇന്നലെ ഡബ്ലിന്‍ മത്സര വേദിയില്‍ തൂക്കം എടുക്കാന്‍ എത്തിയ മത്സരാര്‍ഥികള്‍ കണ്ടു മുട്ടിയപ്പോള്‍ (താഴെ വീഡിയോ)

മത്സരത്തിനു മുമ്പായി ഇന്നലെ ഡബ്ലിന്‍ മത്സര വേദിയില്‍ തൂക്കം എടുക്കാന്‍ എത്തിയ മത്സരാര്‍ഥികള്‍ കണ്ടു മുട്ടിയപ്പോള്‍ (താഴെ വീഡിയോ)

 

Scroll To Top