Thursday December 08, 2016
Latest Updates

നവംബര്‍ 7 ന് വിജേന്ദര്‍സിംഗ് ഡബ്ലിനില്‍ പൊരുതാനെത്തും,അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ സാന്നിധ്യം ഉണ്ടാവണമെന്ന് ഇന്ത്യയുടെ സുവര്‍ണ്ണ താരം 

നവംബര്‍ 7 ന് വിജേന്ദര്‍സിംഗ് ഡബ്ലിനില്‍ പൊരുതാനെത്തും,അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ സാന്നിധ്യം ഉണ്ടാവണമെന്ന് ഇന്ത്യയുടെ സുവര്‍ണ്ണ താരം 

ഡബ്ലിന്‍:നവംബര്‍ എഴിന് ഡബ്ലിന്‍ നാഷണല്‍ സ്റ്റേഡിയത്തിലെ ബോക്‌സിംഗ് റിംഗില്‍ നില്‍ക്കുമ്പോള്‍, കരഘോഷം മുഴക്കി തനിക്ക് ശക്തിപകാന്‍ ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹം മൊത്തം ഉണ്ടാവണമേയെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യയുടെ ബോക്‌സിംഗ് അഭിമാനതാരം വിജേന്ദര്‍ സിംഗിന്റെ അഭ്യര്‍ഥന 

ലണ്ടനില്‍ ഇന്നലെ തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളും സഹബോക്‌സര്‍മാരും കൂടെയില്ലാത്ത വിഷമത്തിലായിരന്നു വിജേന്ദര്‍. പക്ഷേ ഇവിടെയുള്ളവര്‍ തന്നെ സമ്മാനങ്ങളും കേക്കുകളും ഒക്കെയായി സ്‌നേഹം കൊണ്ട് പൊതിഞ്ഞെന്നും ഈ സുന്ദരന്‍. 

അടുത്ത ശനിയാഴ്ച നടക്കുന്നത് എന്റെ ജീവിതത്തിലെ നിര്‍ണ്ണായക മത്സരമാണ്.ഇംഗ്‌ളീഷ് താരം ഡീന്‍ ഗില്ലനെ നേരിടേണ്ട മത്സരത്തില്‍ വിജയം നേടാനായി കടുത്ത പരിശ്രമത്തിലാണ് ഇന്ത്യയുടെ ഒളിപിക്‌സ് സ്വര്‍ണ്ണ മെഡലിസ്റ്റായ ഈ യുവ ബോക്‌സര്‍. ഒക്ടോബര്‍ 30 ന് ലണ്ടനില്‍ നടത്താനിരുന്ന മത്സരമാണ് നവംബര്‍ 7 നു ഡബ്ലിനിലേയ്ക്ക് മാറ്റിയത്.

ഡബ്ലിനിലെ ബോക്‌സിംഗ് റിംഗില്‍ താന്‍ എതിരാളിയോട് പൊരുതുമ്പോള്‍, കരഘോഷവും ആര്‍പ്പു വിളികളുമായി തനിക്ക് ഊര്‍ജ്ജം പകര്‍ന്നു കൊണ്ട് ഡബല്‍നിലെ ഇന്ത്യക്കാര്‍ ചുറ്റും ഉണ്ടാവണമെന്നാണ് വിജേന്ദറിന്റെ ആഗ്രഹം. 

കഴിഞ്ഞ രാത്രി ഹൗസ് ഓഫ് കോമണ്‍സ് സന്ദര്‍ശിച്ച വിജേന്ദര്‍ എം പി കീത്ത് വാസുമായും കൂടിക്കാഴ്ച നടത്തി. ബോക്‌സര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയ വാസ്, അമച്ച്വര്‍ ബോക്‌സിംഗില്‍ ഇന്ത്യക്കായി ഒളിംപിക്‌സ് കിരീടം നേടുക എന്ന വിജേന്ദറിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് തനിക്ക് ഉറപ്പ് ഉണ്ടെന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പറഞ്ഞു. ലങ്കാസ്റ്റാറില്‍ നവംബര്‍ 1 ന് നടക്കുന്ന ദീപാവലി ആഘോഷത്തിലും വിജേന്ദര്‍ പങ്കെടുക്കുന്നുണ്ട്.

Scroll To Top