Thursday December 08, 2016
Latest Updates

പുലി’യുടെ ടീസര്‍ യൂ ടുബിലിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍ 

പുലി’യുടെ ടീസര്‍ യൂ ടുബിലിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍ 

തിരുവനന്തപുരം: ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ പുലിയുടെ ടീസര്‍ യൂട്യൂബിലിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി മിഥുനാണ് അറസ്റ്റിലായത്. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് മിക്‌സിങ് വിദ്യാര്‍ഥിയാണ്. ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്‍പാണ് യൂട്യൂലിട്ടത്.ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനും ഹന്‍സികയുമാണ് ചിത്രത്തിലെ നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്

Scroll To Top