Saturday December 03, 2016
Latest Updates

വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെശ്ശേരി ഇന്ന് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു 

വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെശ്ശേരി ഇന്ന് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു 

ഡബ്ലിന്‍:വിജയപുരം രൂപതാ ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെശ്ശേരി ഇന്ന് അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തും.അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഇടവേളയിലാണ് അദ്ദേഹം അയര്‍ലണ്ടിലെത്തുന്നത്.

ഇന്ന് രാവിലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തെശ്ശേരി പിതാവിനെ വിജയപുരം രൂപതയില്‍ നിന്നും അയര്‍ലണ്ടില്‍ സേവനം അനുഷ്ട്ടിക്കുന്ന വൈദീകരായ ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി,ഫാ.അലക്‌സ് കൊച്ചേത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.കേരളാ ലാറ്റീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രവാസികള്‍ക്ക് വേണ്ടിയുള്ള സമിതിയുടെ  ചുമതല വഹിക്കുന്ന ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെശ്ശേരി ഇത് രണ്ടാം തവണയാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

ഇന്നും നാളെയും കില്‍ഡയര്‍ രൂപതയിലും ഗാള്‍വേയിലും സന്ദര്‍ശനം നടത്തുന്ന ബിഷപ്പ് ഞായറാഴ്ച കാര്‍ലോ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കും.

ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിയ്ക്ക് നോക്കിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.
ബുധനാഴ്ച്ച മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തെശ്ശേരി അമേരിക്കയിലേയ്ക്ക് യാത്രയാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി( 0873 664626) 
ജോമോന്‍ ജോസഫ്(0879191532 ) 



Scroll To Top