Sunday December 11, 2016
Latest Updates

 ഡബ്ലിനിലും   വിജയദശമി ആഘോഷിച്ചു

 ഡബ്ലിനിലും   വിജയദശമി ആഘോഷിച്ചു

ഡബ്ലിന്‍ :വിജയദശമി ഡബ്ലിനിലും ആഘോഷപൂര്‍വ്വം ആഘോഷിച്ചു .രാത്ഫര്‍നാമിലെ ബാലിരോന്‍ കമ്മ്യൂണിറ്റി സെന്ററിലുള്ള ശ്രീ വിനായക ക്ഷേത്രത്തില്‍ ഇന്നലെയാണ് വിജയദശമി ആഘോഷങ്ങള്‍ നടത്തപ്പെട്ടത്.രാവിലെ എട്ടു മണി മുതല്‍ സരസ്വതിപൂജ (വിജയ ദശമി പൂജ ) ആരംഭിച്ചു.നൂറു കണക്കിന് ഇന്ത്യാക്കാരാണ് ഇവിടെ രാവിലെ പൂജയ്ക്ക് എത്തിയത്.

കുട്ടികള്‍ പുസ്തകവും ബുക്കുകളും മറ്റു പഠനോപകരണങ്ങളും ദേവിസന്നിധിയില്‍ പൂജയ്ക്ക് സമര്‍പ്പിച്ചു ഇന്നലെയയിരുന്നു ഇവിടെ വിദ്യാരംഭവും.ഹിന്ദു കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ഡാന്‍ഡിയ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു

കേരളത്തില്‍ ഇന്നാണ് വിദ്യാരംഭം.വിജയദശമിക്ക് വൈദികശ്രേഷ്ഠന്മാരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ വിദ്യാരംഭം നടത്തപ്പെടുന്നത്.കലാസാംസ്‌കാരിക സ്ഥാപനങ്ങളില്‍ വിജയദശമിദിവസം പൂജയെടുപ്പിനെത്തുടര്‍ന്ന് പുതിയ ക്ലാസ്സുകളും തുടങ്ങും. സംഗീതം, നൃത്തം, ആയോധനവിദ്യ തുടങ്ങിയ ക്ലാസ്സുകള്‍ക്കാണ് പ്രാധാന്യം. പണിശാലകളില്‍ പൂജയെടുപ്പ് പ്രധാന ചടങ്ങാണ്.

Scroll To Top