Monday December 05, 2016
Latest Updates

ഇന്ന് വിജയദശമി ,ഡബ്ലിനില്‍ വിദ്യാരംഭവും മെറിറ്റ് ഈവനിംഗും വൈകിട്ട് 4 മണിയ്ക്ക് 

ഇന്ന് വിജയദശമി ,ഡബ്ലിനില്‍ വിദ്യാരംഭവും മെറിറ്റ് ഈവനിംഗും വൈകിട്ട് 4 മണിയ്ക്ക് 

ഡബ്ലിന്‍ : അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ വീണ്ടും വിജയദശമിയെത്തി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരതീയ സംസ്‌കൃതിയുടെ പാരമ്പര്യമനുസരിച്ച് ഇന്ന് രാവിലെ മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു.

അയര്‍ലണ്ടിലെ സാംസ്‌കാരികസംഘടനയായ മലയാളം തുടര്‍ച്ചയായി ഏഴാമത് തവണ ഒരുക്കുന്ന വിദ്യാരംഭം വിജയദശമി ദിനമായ ഇന്ന് വെള്ളിയാഴ്ച നാലുമണിക്ക് നടത്തപ്പെടും. ലൂക്കനിലെ ബാലിയോവന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് (കേരള ഹൗസ്) വിദ്യാരംഭവും മെറിറ്റ് ഈവനിംഗും സംഘടിപ്പിക്കുന്നത്.

ഇത്തവണ വിജയദശമിനാളില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് യുകെയിലെ കോളേജ് അദ്ധ്യാപികയും, അറിയപ്പെടുന്ന എഴുത്തുകാരിയുമായ ശ്രീമതി ജയശ്രീ ശ്യാംലാലാണ്.യൂകെയിലെ സ്ഥിരതാമസക്കാരിയായ ജയശ്രീ ശ്യാംലാല്‍ മലയാളനാടകാചാര്യനായ ഒ.മാധവന്റെ മകളും, സിനിമതാരം മുകേഷിന്റെ സഹോദരിയുമാണ്.

വിദ്യാരംഭത്തെ തുടര്‍ന്ന് മെരിറ്റ് ഈവനിംഗ് ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. ഈ വര്‍ഷം ജൂനിയര്‍സെര്‍ട്ട്, ലിവിംഗ്‌സെര്‍ട്ട് പരീക്ഷകളില്‍ അയര്‍ലണ്ടില്‍ നിന്ന് ഉയര്‍ന്നമാര്‍ക്ക് കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികള്‍ക്ക് പ്രസ്തുത ചടങ്ങില്‍ വച്ച് മലയാളം രൂപകല്‍പ്പന ചെയ്ത മെമന്റൊ നല്‍കുന്നതാണ്.
ഈ വര്‍ഷം ട്രിനിറ്റി കോളേജില്‍നിന്നും എഞ്ചിനിയറിംങ്ങില്‍ ഡോക്ടറേറ്റ് നേടിയ രേഷ്മ ബാലചന്ദ്രന്‍, യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനില്‍ നിന്നും നഴ്‌സിംങ്ങില്‍ ഡോക്ടറേറ്റ് നേടിയ ഷേര്‍ലി ജോര്‍ജ് എന്നിവരെ മലയാളം പ്രസ്തുത ചടങ്ങില്‍വെച്ച് ആദരിക്കുന്നു.
വിദ്യാരംഭം ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ജോബി സ്‌കറിയ 085 7184293 
ബിപിന്‍ ചന്ദ് 089 4492321
വി.ഡി രാജന്‍ 087 0573885 
അജിത്ത് കേശവന്‍ 087 656 5449











Scroll To Top