Wednesday January 24, 2018
Latest Updates

വിജിലന്‍സിനു മേല്‍ സമ്മര്‍ദ്ദം; ആഞ്ഞടിച്ച് വിന്‍സണ്‍ എം പോള്‍

വിജിലന്‍സിനു മേല്‍ സമ്മര്‍ദ്ദം; ആഞ്ഞടിച്ച് വിന്‍സണ്‍ എം പോള്‍

അഴിമതി കേസുകളില്‍ പ്രതിയാവുന്നത് നാണക്കേടല്ലാതായി മാറിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍. അഴിമതി നടത്തുന്നതിനായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ഒന്നാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളില്‍ അറുപത് ശതമാനം ആളുകളും നേരിട്ട് അഴിമതിയില്‍ പങ്കാളികളാകുന്നു.തിരുവനന്തപുരത്ത് സംസ്ഥാന മനുഷ്യാവകാശ സംരംക്ഷണ സമിതി സംഘടിപ്പിച്ച 24ആമത് ആഗോള അഴിമതി നിര്‍മാര്‍ജന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരികവേയാണ് വിന്‍സണ്‍ എം പോള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി ആഞ്ഞടിച്ചത്.

1200 അഴിമതിക്കേസുകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. ഇവയുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 25 വര്‍ഷമെങ്കിലും എടുക്കും. മാധ്യമങ്ങള്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്കു മേല്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ അഴിമതി ഒരു പരിധിവരെയെങ്കിലും തടയാനാകും. നിയമ സംവിധാനത്തിലെ പിഴവുകള്‍ അഴിമതി വളരാന്‍ ഇടയാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിജിലന്‍സിന് മേല്‍ പലപ്പോഴും സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം ബാര്‍ കോഴ കേസില്‍ അന്വേഷണം കൃത്യമായി നടക്കുമെന്നും പറഞ്ഞു.

 

Scroll To Top