Saturday December 10, 2016
Latest Updates

ബാര്‍ കോഴ; മാണിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും

ബാര്‍ കോഴ; മാണിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും

ബാര്‍ കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി കെഎം മാണിയെ വിജിലന്‍സ് ഇന്നു തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. മാണിയുടെ പ്രായം കണക്കിലെടുത്ത് മാണി നിര്‍ദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും ചോദ്യം ചെയ്യല്‍ നടത്താനാണ് വിജിലന്‍സ് തീരുമാനം. അതീവരഹസ്യമായാണ് വിജിലന്‍സ് നീക്കങ്ങള്‍.

ചോദ്യംചെയ്യലിന് സമയം ആവശ്യപ്പെട്ട് അന്വേഷണച്ചുമതലയുള്ള എസ്.പി ആര്‍. സുകേശന്‍ മാണിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, മാണി സമയം ഇതുവരെ അറിയിച്ചിട്ടില്ല. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡനൃ ബിജു രമേശ്, അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പിളി, ബാറുടമ സാജു ഡൊമിനിക് എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു പോവുന്നത്.

മറ്റു ബാറുടമകള്‍ മൊഴി തള്ളിയ സ്ഥിതിക്ക് സാഹചര്യ തെളിവുകളാണ് അന്വേഷണ സംഘം കൂടുതലായും പരിശോധിക്കുന്നത്. ബാറുടമകളെ തനിക്കറിയില്ലെന്നും ആരില്‍നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് ക്വിക് വെരിഫിക്കേഷന്‍ സമയത്ത് മാണി നല്‍കിയ മൊഴി. എന്നാല്‍, ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി മാണിയുടെ ഔദ്യോഗികവസതിയില്‍ ഏപ്രില്‍ രണ്ടിന് പണവുമായി പോയെന്നും മാണി പണംകൈപ്പറ്റിയെന്നും ബിജുരമേശ് മൊഴി നല്‍കിയിട്ടുണ്ട്. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ക്‌ളിഫ് ഹൗസിലെ വാഹനരജിസ്റ്ററില്‍ നിന്നും വിജിലന്‍സ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

Scroll To Top