Saturday December 03, 2016
Latest Updates

ബാര്‍ കോഴക്കേസില്‍ റിപ്പോര്‍ട്ട് തയ്യാറായി; വിജിലന്‍സ് അന്തിമ നിയമോപദേശം തേടുന്നു

ബാര്‍ കോഴക്കേസില്‍ റിപ്പോര്‍ട്ട് തയ്യാറായി; വിജിലന്‍സ് അന്തിമ നിയമോപദേശം തേടുന്നു

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് തയ്യാറായി. അന്തിമ നിയമോപദേശത്തിനായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്. പി ആര്‍ സുകേശന്‍ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് അഡീഷണല്‍ ഡയറക്റ്റര്‍ ഓഫ് പ്രോസിക്യൂഷനു കൈമാറി. നിയമോപദേശം ലഭിച്ചാല്‍ ഉടനെ ഇത് വിജിലന്‍സ് ഡയറക്ടര്‍ക്കും കൈമാറും.

കെ. എം മാണിക്കെതിരെ കേസെടുക്കാമോ എന്നതാണ് മുഖ്യമായും ആരായുന്ന നിയമപ്രശ്‌നം. കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ സൂചന നല്‍കി.

ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡണ്ട് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വിജിലന്‍സിന് ബോധ്യമുണ്ട്. ബിജുവിന്റെ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി സത്യമാണെന്ന് നുണപരിശോധനയില്‍ തെളിയുകയും ചെയ്തതാണ്. എങ്കിലും മാണി പണം കൈപറ്റിയെന്നതിന് ആധികാരിക തെളിവുകള്‍ ലഭ്യമല്ല എന്നാണ് വിജിലന്‍സ് പക്ഷം.

ബാറുടമകള്‍ പിരിച്ചെടുത്ത പണം മുഴുവന്‍ കേസ് നടത്തിപ്പിനായി ചിലവഴിച്ചിട്ടില്ല. എന്നാല്‍ ബാക്കി തുക നല്‍കിയത് മാണിക്കാണെന്നതിനു തെളിവുകളും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാണി പണം കൈപറ്റിയെന്ന് ബോധ്യപ്പെട്ടതായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയാവും വിജിലന്‍സ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

 

Scroll To Top