Sunday December 11, 2016
Latest Updates

മാണി പണം വാങ്ങിയെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടു; സര്‍ക്കാറിന് ആശങ്കയായി കുറ്റ പത്രം

മാണി പണം വാങ്ങിയെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടു; സര്‍ക്കാറിന് ആശങ്കയായി കുറ്റ പത്രം

ബാര്‍ കോഴക്കേസില്‍ ഏക ദൃക്‌സാക്ഷി ബിജു രമെശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം പുറത്തുവന്നതോടെ കേസില്‍ മാണിക്കെതിരായ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് സംഘം തയ്യാറെടുക്കുന്നു.

മാണി പണം വാങ്ങിയെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടതായി വിജിലന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മാണി പണം വാങ്ങുന്നത് അമ്പിളി കണ്ടു എന്നുറപ്പായ സാഹചര്യത്തില്‍ കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കാനാവില്ല എന്നാണ് വിജിലന്‍സ് പക്ഷം.

അന്വേഷണ സംഘത്തിലെ എസ് പി ആര്‍ സുകേശനാണ് നുണപരിശോധനാഫലം കഴിഞ്ഞ ദിവസം വിജിലന്‍സ് പ്രത്യേക ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാണി പണം വാങ്ങിയെന്ന് തെളിഞ്ഞതായി രേഖപ്പെടുത്തി തന്നെയാവും കുറ്റപത്രം സമര്‍പ്പിക്കപ്പെടുക.

മാണി പണം വാങ്ങിയെന്ന തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ അത് സര്‍ക്കാറിന്റെ തന്നെ നിലനില്‍പ്പിനെ ദോഷകരമായി ബാധിച്ചേക്കാം. കുറ്റപത്രം നല്‍കിയാല്‍ മാണിക്ക് പിന്നെയും മന്ത്രി സ്ഥാനത്ത് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വന്നാല്‍ ആരോപണ വിധേയരായ മറ്റു മന്ത്രിമാര്‍ക്കും രാജി വയ്‌ക്കേണ്ടിയും വരും. ചുരുക്കത്തില്‍ സര്‍ക്കാറിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കിയാണ് ബാര്‍ കോഴക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്.

 

Scroll To Top