Saturday December 10, 2016
Latest Updates

മാണിയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി വിജിലന്‍സ് രംഗത്ത് 

മാണിയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി വിജിലന്‍സ് രംഗത്ത് 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ശാസ്ത്രീയ തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മാണി ബാറുടമകളെ വിളിച്ചതിന് ശാസ്ത്രീയ തെളിവുണ്ടെന്ന് വിജിലന്‍സിന്റെ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിക്ക് കോഴ കൈമാറിയെന്ന് ആരോപിക്കുന്ന ദിവസം ബാറുടമകളെ വിളിച്ചതിന്റെ തെളിവുകളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കോഴ കൈമാറിയ ദിവസം മാണിയും ബാറുടമകളും ഒരേ ടവറിന് കീഴിലായിരുന്നു. മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സിബിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബാറുടമ കൃഷ്ണദാസിനെ വിളിച്ചതിനുള്ള തെളിവും വിജിലന്‍സിന്റെ കൈയിലുണ്ട്.

എന്നാല്‍, ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന മാണിയുടെ മൊഴി നേരത്തെ പുറത്തുവന്നിട്ടുണ്ട്. ബിജുവിന്റെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതാണ് വിരോധത്തിന് കാരണമെന്നും ബാറുകള്‍ പൂട്ടിയത് വിരോധം കൂട്ടിയെന്നും മൊഴിയിലുണ്ട്. ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി ഇതു വരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അവര്‍ ആരാണെന്ന് പോലും അറിയില്ലെന്നും മാണി മൊഴി നല്‍കിയിട്ടുണ്ട്

Scroll To Top