Tuesday January 24, 2017
Latest Updates

കുട്ടികളെ വീഡിയോ ഗെയിം കളിപ്പിക്കൂ, ഓട്ടിസം പ്രതിരോധിക്കു

കുട്ടികളെ വീഡിയോ ഗെയിം കളിപ്പിക്കൂ, ഓട്ടിസം പ്രതിരോധിക്കു

കുട്ടികളില്‍ കാണപ്പെടുന്ന ഓട്ടിസം പോലുള്ള നിത്യരോഗങ്ങള്‍ ഒരു പരിധി വരെ തടയാന്‍ വീഡിയോ ഗെയിമുകള്‍ക്ക് കഴിയുമെന്ന് പഠനം. ജര്‍മനിയിലെ ഫ്രീല്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകന്‍ ഡാനിയല്‍ ബോര്‍മാന്‍ നടത്തിയ പഠനത്തിലാണ്, അക്രമവാസന പ്രോത്സാഹിപ്പിക്കാത്ത തരത്തിലുള്ള വീഡിയോ ഗെയിമുകള്‍ സ്ഥിരമായി കളിക്കുന്ന കുട്ടികളില്‍ ആന്തരികമായ ഉണര്‍വും ഉത്തേജനവും ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയത്.

വിവിധ വീഡിയോ ഗെയിമുകള്‍ കുട്ടികള്‍ കുട്ടികളെ കൊണ്ട് കളിപ്പിച്ചായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. സ്വന്തക്കാരെ തിരഞ്ഞുകണ്ടെത്തല്‍, പടികള്‍ കയറിയുള്ള അന്വേഷണാത്മക കളികള്‍ തുടങ്ങിയവ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഓര്‍മ, നിരീക്ഷണം എന്നിവ വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കളിക്കിടെയുള്ള വിവരണം ഇത്തരക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാണ്.

വിഷയത്തില്‍ ഇനിയും ഏറെ ആഴത്തിലുള്ള പഠനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ബോര്‍മാന്റെ അഭിപ്രായം. പഠനത്തിന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്‍ഡ് പേഴ്‌സണാലിറ്റി സയന്‍സിലാണ് ഗവേഷകര്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

Scroll To Top