Tuesday November 21, 2017
Latest Updates

എ ഐ ബി ഇടപാടുകാര്‍ക്കായി സ്‌കൈപ്പ് മാതൃകയില്‍ വീഡിയോ കോളിംഗ് സൗകര്യം ഒരുക്കും

എ ഐ ബി ഇടപാടുകാര്‍ക്കായി സ്‌കൈപ്പ് മാതൃകയില്‍ വീഡിയോ കോളിംഗ് സൗകര്യം ഒരുക്കും

ഡബ്ലിന്‍:ഇടപാടുകാരും ബാങ്ക് അധികൃതരുമായി സ്‌കൈപ് മാതൃകയില്‍ വീഡിയോ കോളിങിനു സൗകര്യമൊരുക്കി എഐബി. കാഴ്ചവൈകല്യമുള്ളവര്‍ക്ക് സഹായത്തിനായി എടിഎമ്മുകളില്‍ ഇയര്‍ഫോണ്‍ പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനും ബാങ്ക് ഒരുങ്ങുന്നു. നവീകരിച്ച എടിഎമ്മുകള്‍ ഉടന്‍ തുറക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഇടപാടുകാരുടെ സ്വഭാവവും ബാങ്കിങ് രീതികളും പഠിക്കുന്നതിനുള്ള പുത്തന്‍ ടെക്‌നോളജി ബാങ്ക് നടപ്പാക്കാനുദ്ദേശിക്കുന്നതായി അധികൃതര്‍ പറഞ്ഞു.ഇസ്രയേലിലുള്ള കമ്പനിയുമായി സഹകരിച്ചാണ് ഇതു നടപ്പാക്കുക. ഇടപാടുകാരുടെ ആവശ്യങ്ങള്‍ യഥാസമയം മനസിലാക്കി അതു പ്രകാരമുള്ള സേവനങ്ങള്‍ പ്രദാനംചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.

ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മിലുള്ള വീഡിയോ കോളിങ് സംവിധാനം ബാങ്കുകളുടെ പ്രാധാന്യം ഇല്ലാതാക്കില്ലെന്ന് എഐബി ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സ്റ്റീഫന്‍ വൈറ്റ് പറഞ്ഞു. ബാങ്കിന്റെ 1.6 മില്യണ്‍ ഇടപാടുകാരില്‍ 31 ശതമാനവും മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top