Wednesday August 16, 2017
Latest Updates

സാധാരണക്കാരന്റെ വിജയം !

സാധാരണക്കാരന്റെ വിജയം !

ല്‍ഹിയില്‍ നൂറു മേനി വിജയമെന്ന് വേണം ആം ആദ്മിയുടെ വിജയത്തെ വിശേഷിപ്പിക്കാന്‍.ഇന്ത്യയില്‍ സാധാരണക്കാരായ ജനങ്ങളുടെ ഹിതം വീണ്ടും ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രകടമായി എന്നത് വ്യക്തമാക്കുന്നത് നൂറുമേനി പകിട്ടുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണ്.

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളാവട്ടെ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നു. ഹരിയാനയിലെ ഹിസാറിലെ ബനിയാ കുടുംബത്തില്‍ ജനിച്ച കെജരിവാള്‍ ഉന്നത ഉദ്യോഗങ്ങള്‍ വലിച്ചെറിഞ്ഞാണ് പൊതുരംഗത്തേക്കിറങ്ങിയത്. ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനയറിംഗില്‍ ബിരുദം നേടിയ കെജരിവാള്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ സേവനമുഷ്ഠിച്ചു. ആദായ നികുതി വകുപ്പില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന യുവാവ് വിവരകാശ നിയമം താഴേ തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളിലൂടെയ ദേശീയ തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ജനലോക്പാല്‍ ബില്ലിന്റെ കരട് തയാറാക്കുന്നതില്‍ അരവിന്ദ് കെജരിവാള്‍ വഹിച്ച പങ്കും ശ്രദ്ധേയമാണ്.

വിവരാകാശ നിയമം നടപ്പാക്കുന്നതിലും രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനും നടത്തിയ പരിശ്രമങ്ങളാണ് കെജരിവാളിന് 2006ല്‍ രമണ്‍ മഗ്‌സാസെ അവാര്‍ഡ് നേടിക്കൊടുത്തത്. അത് വര്‍ഷം റവന്യൂ സര്‍വീസില്‍ നിന്ന് വിരമിച്ച കെജരിവാള്‍ മഗ്‌സാസെ അവാര്‍ഡ് തുക പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സ്ഥാപിക്കുന്നതിന് സംഭാവന ചെയ്തു.

2012ലാണ് ദല്‍ഹി രാഷ്ട്രീയത്തില്‍ പുതിയ സാന്നിധ്യമായി അദ്ദേഹം ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടേയും കെജരിവാളിന്റേയും നിലപാടുകള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എന്നും തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളേയും വിവരാകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട കെജരിവാളിന്റെ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ പലതും പ്രതീക്ഷിച്ചത് സ്വാഭാവികം. ആ വ്യക്തി പ്രഭാവം തന്നെയാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ സമുന്നത നേതാവുമായ ഷീലാ ദീക്ഷിതിനെ തറപറ്റിച്ച് വിജയം വരിക്കാന്‍ നാല്‍പത്താറുകാരനായ കെജരിവാളിന് മുമ്പ് തുണയായത്.

റവന്യൂ കമ്മീഷണര്‍ സ്ഥാനം രാജിവെച്ച് സസാധാരണക്കാര്‍ക്കിടിയിലെക്ക് ഇറങ്ങിയ കെജരിവാള്‍ രൂപം നല്‍കിയ പരിവര്‍ത്തന്‍ എന്ന സംഘടനയാണ് ദല്‍ഹിയിലെ വ്യാജ റേഷന്‍ കാര്‍ഡ് അഴിമതി പുറത്തു കൊണ്ടുവന്നത്. 2008ലായിരുന്നു അത്. പൊതൂവിതരണ സംവിധാനത്തിലും ദല്‍ഹി വൈദ്യുതി ബോര്‍ഡിലും ദല്‍ഹി നഗരസഭയിലും താന്‍ സേവനമനുഷ്ഠിച്ച ആദായ നികുതി വകുപ്പിലും കൊടികുത്തി വാണ അഴിമതികള്‍ പുറത്തു കൊണ്ടുവരുന്നതിനാണ് വിവരാവകാശ നിയമം കെജരിവാള്‍ പ്രധാനമായും ഉപയോഗിച്ചത്. ജനലോക്പാല്‍ ബില്ലിന്റെ കരട് തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ സിവില്‍ സൊസൈറ്റി പ്രതിനിധിയായി നിയോഗിച്ചത് കെജരിവാളിനെയായിരുന്നു.

സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കെജരിവാള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ അതിന്റെ പേരും അത് ത്‌ന്നെ. സാധാരണക്കാരുടെ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി. 

2012 നവംബര്‍ 24ന് രൂപം കൊണ്ട പാര്‍ട്ടി ഒരു വര്‍ഷത്തിനകം തെരഞ്ഞെടുപ്പിനെ നേരിട്ടു. ആദ്യ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പാര്‍ട്ടി കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി.ഭരണഘടനാ പരമായ നേതൃത്വം ജനങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച് ആം ആദ്മിയുടെ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയായെങ്കിലും ജനഹിതമറിഞ്ഞു തന്നെ രാജി വെച്ച് പിന്നോട്ട് മാറി.

ലോകസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ കുതന്ത്രങ്ങളും വര്‍ഗീയ കാര്‍ഡും ഫലം കണ്ടപ്പോള്‍ തകര്‍ന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ മനസായിരുന്നു,

പത്തുലക്ഷം രൂപയുടെ കോട്ടില്‍ തങ്ക നൂലുകളില്‍ പേരെഴുതി പതിപ്പിച്ച ഇന്ത്യയെ പുനര്‍ ജീവിപ്പിക്കാന്‍ ശ്രമിച്ച് ‘ദരിദ്രനാരായണന്‍മാരായ’ സാധാരണക്കാരന് അപമാനമായി മാറിയ നരേന്ദ്രമോഡിയെ പക്ഷെ ഇതാ ഇന്ന് ജനം എഴുതി തള്ളിയിരിക്കുന്നു.

ഇപ്പോഴിതാ ഫിനീക്‌സ് പക്ഷിയെപോലെ പറന്നുയര്‍ന്ന കേജരിവാള്‍ വീണ്ടും ജനനേതൃത്വത്തിലേയ്ക്ക്.ജനഹിതം അറിഞ്ഞ് ഭരിക്കാന്‍ ഒരു ജനകീയ നേതാവ്.ഇനി അഞ്ചു കൊല്ലം കേജരിവാളിന് …ഇന്ത്യ കണികണ്ടുണരട്ടെ,മാറ്റത്തിന്റെ പുതിയ ശംഖൊലികള്‍..ഈ സാധാരണക്കാരന് നമുക്ക് വിജയാശംസകള്‍ നേരാം ! 

Scroll To Top