Saturday July 21, 2018
Latest Updates

അവസാനം കോവ്നെ വിജയിക്കുമോ ? പ്രത്യാശയോടെ കോര്‍ക്ക് ക്യാമ്പ് , എന്‍ഡ കെന്നിയും മൈക്കിള്‍ നൂനനും ഒപ്പമെന്ന് സൂചനകള്‍

അവസാനം കോവ്നെ വിജയിക്കുമോ ? പ്രത്യാശയോടെ കോര്‍ക്ക് ക്യാമ്പ് , എന്‍ഡ കെന്നിയും മൈക്കിള്‍ നൂനനും ഒപ്പമെന്ന് സൂചനകള്‍

കോര്‍ക്ക് :ഫിനഗല്‍ നേതൃസ്ഥാന തിരഞ്ഞെടുപ്പിലേക്ക് ,’കാടടച്ച് വെടിവെച്ച് മുന്നേറുന്ന’ ലിയോ വരദ്കറുടെ പടഹധ്വനികള്‍ വെറും ആവിയായി പോകുമോ ?അങ്ങനെ വിചാരിക്കുന്ന ഒരു സംഘം രാഷ്ട്രീയ നിരീക്ഷകരും ഉണ്ട് അയര്‍ലണ്ടില്‍ ഇപ്പോള്‍.

നിലപാട് വ്യക്തമാക്കാത്ത ഫിനഗല്‍ നേതാക്കളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സൈമണ്‍ കോവനെയുടെ മുന്നേറ്റം.നേതൃത്വ മല്‍സരത്തില്‍ ആര്‍ക്കൊപ്പമാണെന്നു മനസ്സു തുറക്കാത്ത ഒരു വിഭാഗം നേതാക്കളും അംഗങ്ങളുമുണ്ട്.ആരെയൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്നോ ആരുടെയൊക്കെ പിന്തുണയാണ് ലഭിച്ചതെന്നോ വ്യക്തമാക്കാന്‍ കോവ്നെ സമയം മെനക്കെടുത്തുന്നില്ല. നിലപാടറിയിക്കാത്ത നേതാക്കളുടെ മലക്കം മറിച്ചിലുകളില്‍ ഒടുവില്‍ വിജയം ഉറപ്പിക്കാമെന്ന വിശ്വാസത്തിലാണ് കോവ്നെ ക്യാംപ്.

കൃഷി മന്ത്രി മൈക്കിള്‍ ഗ്രീഡ്,കില്‍ഡയര്‍ ടിഡിമാരായ ബെര്‍ണാഡ് ഡുര്‍കാന്‍,മാര്‍ടിന്‍ ഹെയ്ഡണ്‍,ധനമന്ത്രി മൈക്കിള്‍ നൂനന്‍,മുന്‍ പ്രധാനമന്ത്രി എണ്‍ഡ കെന്നി,എംഇപിമാരായ സീയെന്‍ കെല്ലി,മെയ് റിയാര്‍ഡ് മക് ഗിന്നസ് ഇവരൊക്കെ ഇനിയും പൂര്‍ണമായും മനസ്സു തുറക്കാത്തവരുടെ കൂട്ടത്തിലുണ്ട്.നൂനനും കെന്നിയും ആരെയാണ് പിന്തുണയ്ക്കുന്നതെന്നു പറയുമെന്നു കരുതുന്നില്ല.എന്നിരുന്നാലും ഇവരുടെ മാനസികമായ പിന്തുണയും രഹസ്യമായ സപ്പോര്‍ട്ടും കോവ്നെക്കുണ്ടെന്നാണ് റിപോര്‍ട്.പാര്‍ലമെന്ററി പാര്‍ടി നേതാവയതിനാല്‍ ഹെയ്ഡണും പരസ്യമായി മനസ്സുതുറക്കാനാവില്ല.

കൂടുതല്‍ ടിഡിമാരും സെനറ്റര്‍മാരുംഎംഇപിമാരും വരദ്കറെയാണ് ഇതുവരെ പിന്തുണച്ചതെന്നതിലല്ല അതിനും മുകളിലാണ് നേതൃത്വ തിരഞ്ഞെടുപ്പെന്ന് കോവ്നെ കില്‍മോറില്‍ റാലിയില്‍ സംസാരിക്കവെ പറഞ്ഞു. കോര്‍ക്കിലെ ഒപ്പമുള്ള ടിഡി ഗ്രീഡ് തന്നെ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ നിരാശനാകുമായിരുന്നു.ഇതുപോലെ മറ്റുള്ള ടിഡിമാരുമായും സംസാരിച്ച് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പിന്തുണ നേടാനുള്ള ശ്രമമാണ് നടത്തുന്നത്.ഗ്രീഡ് അത്തരത്തില്‍പ്പെട്ട ഒരാളായിരുന്നു. ഇനിയും ഒട്ടേറെ ആളുകള്‍ മനസ്സുതുറക്കാതെ അവരുടെ തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കാതെയുണ്ട്.അവരിലാണ് എന്റെ ശുഭപ്രതീക്ഷ.

വരദ്കറുടെ ഇലക്ഷന്‍ വാഗ്ദാനങ്ങളേയും കോവ്നെ വിമര്‍ശിച്ചു.ഫസ്റ്റ് ടൈം ഹൗസ് ബയേഴ്സിനുള്ള ഗ്രാന്റ് ഇല്ലാതാക്കുന്നത് ഭവനവില കുതിച്ചുയരുന്നതിന് കാരണമാകുമെന്നു കോവ്നെ പറഞ്ഞു.ലിയോ പറഞ്ഞതിലെന്തെങ്കിലും പുതുമയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.അതെന്തിനാണ് പ്രമാണമാക്കിയതെന്നു മനസ്സിലാകുന്നുമില്ല.അതിലൊരു റിവ്യു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.-കോവ്നെ പറഞ്ഞു.

തിരഞ്ഞെടുപ്പ് വേദികളില്‍ വരദ്കറെ നേരിടാനുള്ള വടികള്‍ തന്റെ പക്കലുണ്ടെന്നും എന്നാല്‍ നേതൃ മല്‍സരം സമാധാനപരമായിരിക്കുമെന്നും കോവ്നെ പറഞ്ഞു.’പരസ്പരം വിജയം നേരും,ബഹുമാനിക്കും.അതായിരിക്കും യഥാര്‍ഥത്തിലുള്ള മല്‍സരം.ഞങ്ങള്‍ തമ്മില്‍ വളരെയധികം ബഹുമാനമുണ്ടെന്നു തോന്നുന്നു.മല്‍സരം തീരുമ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒത്തുചേര്‍ന്ന് പാര്‍ടിയെ ശാക്തീകരിക്കാന്‍ പരിശ്രമിക്കും.ഇതിനിടയിലും ഞങ്ങള്‍ത്തമ്മിലൊരു മല്‍സരമുണ്ട് അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്യും’ ശുഭപ്രതീക്ഷയോടെ കോവ്നെ പറഞ്ഞുനിര്‍ത്തി.

Scroll To Top