Friday May 26, 2017
Latest Updates

കമലഹാസന്റെ ഉത്തമ വില്ലന്‍ നിരോധിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

കമലഹാസന്റെ ഉത്തമ വില്ലന്‍ നിരോധിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

വിവാദങ്ങള്‍ കമലഹാസനെ വിട്ടൊഴിയുന്നില്ല. അവസാനമായി അദ്ദേഹത്തിന്റെ ഉത്തമവില്ലന്‍ എന്ന സിനിമയില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്താണ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിലെ ഈയിടെ പുറത്തിറങ്ങിയ ‘ഇരനിയാന്‍ നാടകം’ എന്നു തുടങ്ങുന്ന ഗാനത്തില്‍ പുരാണ കഥാപാത്രങ്ങളായ ഹിരണ്യകഷിപുവും പ്രഹ്ലാദനും തമ്മില്‍ സംവദിക്കുന്ന ഒരു രംഗമുണ്ട്. പുരാണത്തിലെ സംഭാഷണം വളച്ചൊടിച്ചാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് എന്നും അതിനാല്‍ തന്നെ വിഷ്ണു ഭക്തന്മാരെ ഇതു വേദനിപ്പിക്കുമെന്നും പോലീസിനു നല്‍കിയ പരാതിയില്‍ വിശ്വഹിന്ദു പരിഷത്ത് പറയുന്നു. ചിത്രം നിരോധിക്കണമെന്ന് വിഎച്പി അംഗം കെ എല്‍ സത്യാമൂര്‍ത്തിയും ആവശ്യപ്പെട്ടു.

നേരത്തെ ചിത്രത്തിന്റെ പോസ്റ്ററിലെ തെയ്യക്കോലം തന്റെ ചിത്രത്തിന്റെ മോഷണമാണ് എന്നാരോപിച്ച് ഒരു ഫ്രഞ്ച് ചിത്രകാരന്‍ രംഗത്തെത്തിയിരുന്നു. കമലഹാസന്റെ ചിത്രം വിവാദങ്ങളില്‍ പെടുന്നത് ഇതാദ്യമായല്ല. നേരത്തെ നടന്റെ വിശ്വരൂപം എന്ന ചിത്രവും സമാന വിവാദത്തില്‍ പെട്ടിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് മുസ്ലിം മത വിശ്വാസികളാണ് അന്ന് രംഗത്തെത്തിയത്. അടുത്തതായി പുറത്തിറങ്ങാന്‍ തയ്യാറായ പാപനാശം എന്ന സിനിമ ബോളിവുഡ് താരം എക്ത കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ഫിലിംസുമായി കോപിറൈറ്റ് തര്‍ക്കത്തിലാണ്.

 

Scroll To Top